എഴുപതിലേറേ ആണ്‍കുട്ടികളെ പീഡിപ്പിച്ചു; എച്ച്ഐവി ബാധിതനായ സൈനിക ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

ബാങ്കോക്ക്, ശനി, 10 നവം‌ബര്‍ 2018 (11:40 IST)

Crime news: hiv infected thailand army officer raped over seventy teenagers

കൗമാരക്കാരായ എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍. തായ്‌ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസാണ് പിടിയിലായത്. 43കാരനായ ഇയാള്‍ എച്ച്ഐവി ബാധിതനാണ്.

സമൂഹമാധ്യമങ്ങളിലൂടെ പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചായിരുന്നു ജക്രിത് പീഡനം നടത്തിയിരുന്നത്. വ്യാജ അക്കൗണ്ടുകളും ഗേ ഡേറ്റിംഗ് ആപ്ലിക്കേഷനുകളും ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങള്‍ കൈമാറുകയും പിന്നീട് ഭീഷപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി.

പീഡനത്തിനിരയായ കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്. ജക്രിതിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും എച്ച്ഐവി രോഗികള്‍ കഴിക്കുന്ന മരുന്നുകള്‍ ലഭിച്ചതോടെയാണ് ഇയാള്‍ എച്ച്ഐവി ബാധിതനാണെന്ന് വ്യക്തമായത്.

വര്‍ഷങ്ങളോളം തടവ് ശിക്ഷ ലഭിക്കാവുന്ന ആറ് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികബന്ധം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്‌മെയില്‍ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മീനാക്ഷിയുടെ അനുജത്തിയുടെ നൂലുകെട്ട് ചടങ്ങിൽ മഞ്ജുവും?

അടുത്തിടെയായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയപ്പോൾ ...

news

പ്രതിഷേധങ്ങൾ എന്തും വരട്ടെ ഞങ്ങൾ ഇവിടെതന്നെ കാണും

താരസംഘടനയായ അമ്മയുടെ അദ്ധ്യക്ഷ പദവി മോഹന്‍ലാല്‍ രാജിവയ്‌ക്കുന്നു എന്ന വാർത്തകൾ നിരന്തരം ...

news

പ്രോസിക്യൂഷന്റെ വാദം തള്ളി: ദിലീപിന് ഇനി വിദേശത്തേക്ക് പറക്കാം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിന് ...

Widgets Magazine