സുഹൃത്തിനെ സഹോദരൻ കൊന്നു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു - ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ്

അനുഷിയ, കൊല്ലപ്പെട്ട റെസി, അറസ്റ്റിലായ കേദീശ്വരൻ
നാഗര്‍കോവില്‍| Last Updated: വെള്ളി, 14 ജൂണ്‍ 2019 (19:54 IST)
സുഹൃത്തിനെ സഹോദരനും സംഘവും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയതില്‍ മനംനൊന്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു. കൊലപാതകത്തില്‍ അറസ്‌റ്റിലായ കേദീശ്വരന്റെ സഹോദരി അനുഷിയ(27)ആണ് തീ കൊളുത്തി മരിച്ചത്.

കൊല്ലപ്പെട്ട വള്ളിയൂർ സ്വദേശിയും സ്റ്റുഡിയോ ഉടമയുമായ റെസിയയുമായി അനുഷിയ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതാണ് കൊലപാതകത്തിന് കാരണമായത്.

കഴിഞ്ഞ ആറാംതീയതി നാഗർകോവിലിനു സമീപം കരിയമാണിക്യപുരത്തുള്ള ശ്മശാനത്തിൽ പകുതി കത്തിയനിലയിൽ റെസിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ കേദീശ്വരനും സുഹൃത്തുക്കളുമാണെന്ന് പൊലീസ് കണ്ടെത്തി.

പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ അനുഷിയ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുഷിയ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :