കണ്ണൂരിൽ രണ്ടാംക്ലസുകാരിയെ അമ്മയുടെ കാമുകൻ മദ്യം നൽകി പീഡനത്തിനിരയാക്കി

Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (20:24 IST)
കണ്ണൂർ: രണ്ടാംക്ലാസുകാരിയെ മദ്യം നൽകി മയക്കി പീഡനത്തിനിരയാക്കി അമ്മയുടെ കാമുകൻ. കണ്ണൂരിൽ ശ്രീകണ്ഠാപുരത്താണ് സംഭവം ഉണ്ടായത്. പരാതിയിൽ ഉണ്ണികൃഷ്ണൻ എന്നയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

ജനുവരിയിലാണ് സംഭവം നടന്നത്. പ്രതി രാത്രിയിൽ കാറുമായെത്തി അമ്മയെയും പെൺകുട്ടുയെയും കൂട്ടിക്കൊണ്ടുപ്പൊവുകയായിരുന്നു. ബന്ധുവീട്ടിലേക്കാണ് പോകുന്നത് എന്നാണ് പെൺകുട്ടിയോട് പറഞ്ഞിരുന്നത്. തുടർന്ന് മദ്യം നൽകിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അമ്മയും മദ്യ ലഹരിയിലായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.

അമ്മയുമായി താൻ അടുപ്പത്തിലാണ് എന്ന് പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഉണ്ണികൃഷ്ണൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭയത്താൽ പെൺകുട്ടി കര്യങ്ങൾ പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സ്കൂളിലെ അധ്യാപികയോട് പെൺകുട്ടി കാര്യങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു.

ഇതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈനിന്റെ നിർദേസപ്രകാരമാണ് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഉണ്ണികൃഷ്ണൻ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :