കു​ടും​ബ ക​ലഹം: ഭാ​ര്യ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടിവെ​ച്ച ശേ​ഷം​കമാ​ൻ​ഡോ ആത്മഹത്യ ചെയ്തു

ഗു​ഡ്ഗാ​വ്, ബുധന്‍, 6 ഡിസം‌ബര്‍ 2017 (11:14 IST)

അനുബന്ധ വാര്‍ത്തകള്‍

ഭാ​ര്യ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടി​വ​ച്ച ശേ​ഷം എ​ൻ​എ​സ്ജി ക​മാ​ൻ​ഡോ സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ​ടു​ക്കി. ഹ​രി​യാ​ന​യി​ലെ മ​നേ​സ​ർ ക്യാ​മ്പില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ബി​എ​സ്എ​ഫി​ലെ എ​എ​സ്ഐയായ കാ​ൺ​പു​ർ സ്വ​ദേ​ശി ജി​തേ​ന്ദ്ര യാ​ദ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.   
 
മ​നേ​സ​ർ ക്യാ​മ്പി​ലെ 42 ാം ന​മ്പ​ർ ഫ്ളാ​റ്റി​ലാ​യി​രു​ന്നു ജി​തേ​ന്ദ്ര​യും കു​ടും​ബ​വും താ​മ​സിച്ചിരുന്നത്. വെ​ടി​യൊ​ച്ച കേട്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഫ്ളാ​റ്റിലേക്കെത്തുമ്പോള്‍ ജി​തേ​ന്ദ്ര​യും ഭാ​ര്യ ഗു​ദാ​നും അ​വ​രു​ടെ സ​ഹോ​ദ​രി ഖു​ശ്ബു​വും (18) ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കുന്നതാണ് കണ്ടത്. 
 
കു​ടും​ബ ക​ല​ഹ​ത്തെ തു​ട​ർന്നാണ് ജി​തേ​ന്ദ്ര ഭാ​ര്യ​യേ​യും സ​ഹോ​ദ​രി​യേ​യും സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് വെ​ടിവെച്ചത്. തുടര്‍ന്നാണ് അദ്ദേഹം ത​ല​യി​ലേ​ക്ക് സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടുക്കിയത്. വ​യ​റ്റി​ൽ വെ​ടി​യേ​റ്റ ഗു​ദാ​നും ഖു​ശ്ബു​വും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

2016 ഡിസംബർ 5നു അമ്മ മരിച്ചു, 2017 ഡിസംബർ 5നു ജനാധിപത്യവും: ആഞ്ഞടിച്ച് വിശാൽ

ആര്‍ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള പത്രിക രണ്ട് വട്ടവും തള്ളിയതിൽ ...

news

‘ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ’...; സൈബര്‍വാദികള്‍ക്ക് ചുട്ട മറുപടിയുമായി ഷംന കോളക്കോടന്‍

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് പെൺകുട്ടികൾ നടത്തിയ ...

news

മൊബൈൽ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം; ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

മൊ​ബൈ​ൽ ഫോ​ണ്‍ വാങ്ങിയത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു. കോയമ്പത്തൂർ ...

news

ഒരു കോടി രൂപ സ്ത്രീധനമായി ആവശ്യപ്പെട്ട വരനോട് പോയി പണി നോക്കാന്‍ പറഞ്ഞ് വനിതാ ഡോക്ടര്‍

രാജസ്ഥാന്‍: വിവാഹത്തിന്റെ അന്ന് സ്ത്രീധനമായി ഒരു കോടി രൂപ ആവശ്യപ്പെട്ട ഡോക്ടറായ വരനോട് ...

Widgets Magazine