അമ്പൂരി കൊലക്കേസ്: അഖിലിന്റെ സഹോദരൻ രാഹുൽ കുറ്റം സമ്മതിച്ചു, കൊലപാതകം മുൻനിശ്ചയപ്രകാരം

Last Updated: ശനി, 27 ജൂലൈ 2019 (18:08 IST)
തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി രാഹുലിന്റെ സഹോദരൻ കുറ്റസമ്മതം നടത്തി. രഖിയെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി രാഹുൽ പൊലീസിനോദ് സമ്മതിച്ചു രാഹുലിനെ ചോദ്യം ചെയ്തതിൽനിന്നും മുഖ്യ പ്രതി അഖിലിനെ കുറിച്ച് ഉൾപ്പടെ നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച കാറും പൊലിസ് കണ്ടെത്തി. തമിഴ്നാട്ടിലെ തൃപ്പരപ്പിൽ ഉപക്ഷിച്ചനിലയിലായിരുന്നു കാറ്. സഹോദരൻ അഖിലിന്റെ വിവാഹം തടഞ്ഞതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ് രാഹുലിന്റെ മൊഴി. സംഭവ ദിവസം കാറിൽ കയറ്റി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് കൊലപ്പെടുത്താൻ തന്നെയായിരുന്നു.

കാറിൽവച്ച് രാഹുലാണ് രഖിയെ കഴുത്തുഞെരിച്ച് ബോധരഹിതയാക്കിയത്. ഈസമയം ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ അഖിൽ കാറിന്റെ എഞ്ജിൻ ഇരപ്പിച്ച് ശബ്ദമുണ്ടാക്കി. ബോധരഹിതയായ രാഖിയെ ഇരുവരും ചേർന്ന് കഴുത്തിൽ കയറ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

മലയിൻകീഴിലെ ഒളിത്താവളത്തിൽനിന്നുമാണ് രാഹുലിനെ പിടികൂടിയത്. മുഖ്യപ്രതി അഖിൽ സേനയിൽ തിരികെ പ്രവേശിച്ചു എന്നാണ് അറിയച്ചത് എങ്കിലും സേനയിൽ തിരികെ എത്തിയിട്ടില്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബുധനാഴ്ചവരെ അഖിൽ ഫോൺകോളുകളോട് പ്രതികരിച്ചിരുന്നു. അഖിലിനെ ഉടൻ പിടികൂടാനാകും എന്ന് പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :