അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത ശേഷം നദിയിലെറിഞ്ഞ് കൊന്നു

  police , rape case , rape , girl , പൊലീസ് , പീഡനം , കൂട്ടബലാത്സംഗം , പെണ്‍കുട്ടി
ഭോപ്പാൽ| Last Modified ഞായര്‍, 9 ജൂണ്‍ 2019 (15:16 IST)
അഞ്ച് വയസുകാരിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നദിയിലെറിഞ്ഞ് കൊന്നു. ഭോപ്പാലിലെ ഉജ്ജയിനിലാണ് സംഭവം. അന്വേഷണം ആരംഭിച്ച പൊലീസ് മൂന്നു പേരെ കസ്‌റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. വിവരം മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടാണ് ഷിപ്ര നദിയിൽ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു. നഗ്നമായ നിലയിലായിരുന്നു മൃതദേഹം.

പരിശോധനയില്‍ ക്രൂരമായ ബലാത്സംഗം നടന്നെന്ന് വ്യക്തമായി. നദിയില്‍ വീണാ‍ണോ മരണം സംഭവിച്ചതെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ. പീഡനത്തിനിടെ കുട്ടി മരിച്ചതാകാമെന്നും തുടര്‍ന്ന് നദിയിലേക്ക് വലിച്ചെറിഞ്ഞതാകാം എന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഉജ്ജയിന്‍ പോലീസ് സൂപ്രണ്ട് സച്ചിന്‍ അതുല്‍ക്കര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :