ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു തലയറുത്ത് കൊന്നു; അമ്മയുടെ കാമുകൻ അറസ്റ്റിൽ

Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (12:24 IST)
ഉറങ്ങിക്കിടന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ കാമുകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം. കഴിഞ്ഞ ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം.

അമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടക്കുമ്പോളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേ ദിവസം അമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ എടുത്തുകൊണ്ട് ഒരാള്‍ ഓടി പോകുന്നതിന്റെ വീഡിയോ സിസിടിവി ക്യാമറയിൽ നിന്നും കണ്ടെത്തിയത്.

മണം പിടിച്ചെത്തിയ പൊലീസ് നായയാണ് അറുത്തു മാറ്റിയ നിലയിലുള്ള കുട്ടിയുടെ തലഭാഗം കണ്ടെത്തിയത്. കുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും തല വെട്ടുകയും ചെയ്തതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :