വാട്ട്‌സ്‌ ആപ്പിൽ അന്യപുരുഷനുമായി ചാറ്റ് ചെയ്തു, ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്

Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (14:55 IST)
വാട്ട്‌സ് ആപ്പിൽ ചാറ്റ് ചെയ്ത ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച ശേഷം പ്രതി ശ്വാസം‌‌മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പച്ചക്കറി വിൽപ്പനക്കാരനായ സോനുവാണ് 25കാരിയായ ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. നാലും ആറും വയസുള്ള രണ്ട് കുട്ടികളും ഇവർക്കുണ്ട്. മറ്റൊരു പുരുഷനുമായി അഞ്ജലി വാട്ട്‌സ് ആപ്പിൽ ചാറ്റ് ചെയ്താണ് ഭർത്താവിൽ പകയുണ്ടാക്കിയത്. ഇതെ ചെല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കത്തിനൊടുവിൽ സോനു അഞലിയെ കൊതുകുനാശിനി കുടിപ്പിക്കുകയായിരുന്നു.

എന്നാൽ രാവിലെയായിട്ടും അഞ്ജലി മരിക്കാതെ വന്നതോടെ തുണി ഉപയോഗിച്ച് കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് മരണം ഉറപ്പുവരുത്തി കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം. യുവതിയുടെ പിതാവ് ഗിരിരാജ് ആണ് പൊലീസിൽ പരാതി നൽകിയത്. ഇതോടെ പൊലീസ് സോനുവിനെ പിടികൂടുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :