യുപിയില്‍ പശുവിനെ മോഷ്‌ടിച്ചെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു; അക്രമികള്‍ അറസ്‌റ്റില്‍

ഹാപ്പൂർ (ഉത്തർപ്രദേശ്), ബുധന്‍, 20 ജൂണ്‍ 2018 (13:03 IST)

 attacked by Cow Terrorists in Hapur , Qasim , beef , modi , Bjp , UP , സമയുദ്ദീൻ , കാസിം , പശു , ആക്രമണം

പശുവിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആക്രമണം തുടരുന്നു. പശുവിനെ മോഷ്‌ടിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ക്രൂര മര്‍ദ്ദനമേറ്റ കാസിം (45) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് (65) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തിങ്കളാഴ്‌ചയാണ് സംഭവമുണ്ടായത്. ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് കാസിമിനെ ആക്രമിക്കള്‍ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്.

ബൈക്കിൽ എത്തിയ രണ്ട് പേരാണ് പശുവിനെ മോഷ്‌ടിച്ചെന്നാരോപിച്ച് കാസിമിനെയും സമയുദ്ദീനെയും മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനമേറ്റ ഇരുവരും അവശരായി സംഭവസ്ഥലത്തു വീണു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു നിന്നവര്‍ പകര്‍ത്തുകയും ചെയ്‌തു.

കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളായ രണ്ടു പേരെയും അറസ്‌റ്റ് ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഹാപ്പൂർ സീനിയർ പൊലീസ് ഓഫീസർ സങ്കൽപ്പ് ശർമ്മ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിമാരുടെ ലൈംഗികബന്ധങ്ങളുടെ മുഴുവൻ വിവരങ്ങളും എഴുതി സൂക്ഷിച്ചു; സമയം, ആരുടെയൊക്കെ ഒപ്പം, എത്രനേരം തുടങ്ങിയതെല്ലാം ഡയറിയിൽ!

തെലുങ്ക് സിനിമയെ ഞെട്ടിച്ച പെൺവാണിഭക്കേസിൽ കൂടുതൽ നടിമാർ കുടുങ്ങുമെന്ന് റിപ്പോർട്ട്. ...

news

ദിലീപിനെ കുടുക്കിയത്, സിനിമയിലെ ആ 4 പേർക്കെല്ലാം അറിയാം : വെളിപ്പെടുത്തലുമായി പ്രതികൾ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതികൾ. ദിലീപ് ...

news

ഡ്രൈവറെ മർദ്ദിച്ച സംഭവം; എ‌ഡിജിപിയുടെ മകൾക്കെതിരെ സാക്ഷിമൊഴി

പൊലീസ് ഡ്രൈവര്‍ ഗാവസ്കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ കൂടുതൽ ...

Widgets Magazine