17കാരിയെ അച്ഛനും അമ്മാവനും നിരന്തരം പീഡനത്തിനിരയാക്കിയത് ഒരു വർഷത്തോളം, അമ്മാവൻ പെൺകുട്ടിയെ ചൂഷണം ചെയ്തത് സ്വന്തം അച്ഛൻ പീഡിപ്പിക്കുന്നു എന്ന് അറിഞ്ഞതോടെ

Last Modified വെള്ളി, 12 ഏപ്രില്‍ 2019 (19:24 IST)
മംഗളുരു: 17കാരിയെ അച്ഛനും അമ്മാവനും ചേർന്ന് നിരന്തരം പീഡനത്തിന് ഇരയാക്കി. ഒരു വർഷത്തോളമായി പെൺകുട്ടിയെ ഇരുവരും പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. മംഗളുരുവിലെ ബന്ദ്‌വാലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ സഹോദരൻ മകളെ പീഡനത്തിന് ഇരയാക്കി എന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തറിയുന്നത്. അമ്മാവൻ തന്നെ പീഡനത്തിനിരയാക്കി എന്ന് പെൺകുട്ടി അമ്മയോട് തുറന്നു പറഞ്ഞതോടെയാണ് 17കാരിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്.

അമ്മാവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പെൺകുട്ടിയെ പിതാവും പീഡനത്തിന് ഇരയാക്കി വരികയിരുന്നു എന്ന് വ്യക്തമായി. പെൺകുട്ടിയെ അച്ഛൻ പീഡനത്തിനിരയാക്കുന്നുണ്ട് എന്ന് വ്യക്തമായതോടെയാണ് താൻ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത് എന്ന് പിടിയിലായ അമ്മാവൻ പൊലീസിൽ മൊഴി നൽകി.

ഇതോടെ പൊലീസ് പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിട്ടുണ്ട്. പൊലീസിന്റെ നിർദേശത്തെ തുടർന്ന് ചൈൽഡ്‌ലൈനും പെൺകുട്ടിയുടെ മൊഴി ഏഖപ്പെടുത്തിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :