പതിനഞ്ചുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്‌തു; പിന്നാ‍ലെ, ലിഫ്റ്റ് കൊടുത്ത കാര്‍ യാത്രികരും പീഡിപ്പിച്ചു

   girl , police , hariyana , പൊലീസ് , പെണ്‍കുട്ടി , ഹരിയാന , കാര്‍
ഗുഡ്ഗാവ്| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (20:01 IST)
ഹരിയാനയിലെ പുന്‍ഹാനയില്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തു. പരിചയക്കാരടക്കമുള്ളവരാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ പുന്‍ഹാന പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂലായ് 30നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഭയം മൂലം വിവരം പുറത്തുപറയാതിരുന്ന പെണ്‍കുട്ടി ഒടുവില്‍ അമ്മയുടെ നിര്‍ബന്ധം മൂലം എല്ലാം തുറന്നു പറയുകയായിരുന്നു.

പരിചയക്കാരനും അയാളുടെ രണ്ട് സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനവിവരം പുറത്തുപറയരുതെന്നും മറിച്ച് സംഭവിച്ചാല്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

അവശയായതിനാല്‍ വീട്ടിലെത്താന്‍ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് അതുവഴിയെത്തിയ കാറിന് പെണ്‍കുട്ടി സഹായമഭ്യര്‍ഥിച്ചു. കാറിലുള്ള രണ്ടു പേര്‍ ലിഫ്‌റ്റ് നല്‍കിയെങ്കിലും ആളൊഴിഞ്ഞ പ്രദേശത്തുള്ള ഒരു പഴയ വീട്ടിലെത്തിച്ച് ഇവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു.

അന്വേഷണത്തിനിടെ ജൂലായ് 31ന് പെണ്‍കുട്ടിയെ പിതാവ് കണ്ടെത്തി. പീഡനവിവരം വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടി ഒടുവില്‍ അമ്മയോട് വിവരങ്ങള്‍ പങ്കുവച്ചു. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :