നടുക്കം മാറാതെ സമീപവാസികള്‍; രണ്ടുവയസുകാരിയെ പന്ത്രണ്ടുകാരന്‍ പീഡിപ്പിച്ചു കൊന്നു

ലക്നൗ, ശനി, 9 ജൂണ്‍ 2018 (18:44 IST)

  boy , rape case , police , girl , death , പെണ്‍കുട്ടി , പൊലീസ് , ലൈംഗികത , പീഡനം , ബലാത്സംഗം

രണ്ടുവയസുകാരിയെ പന്ത്രണ്ടുകാരന്‍ പീഡിപ്പിച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് നാടിനെ നടുക്കിയ സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ ഭാഗത്തു നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തുമായി മാരക മുറിവുകളേറ്റിരുന്നു. വലതുകണ്ണ് കുത്തിപൊട്ടിച്ച അവസ്ഥയിലായിരുന്നു.

ക്ഷേത്രത്തിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പന്ത്രണ്ടുകാരനിലേക്ക് അന്വേഷണം എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ പൊലീസിനോട്  ഇയാള്‍ കുറ്റസമ്മതം നടത്തി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:-

മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പന്ത്രണ്ടുകാരന്‍ ആ‍ാളൊഴിഞ്ഞ ഭാഗത്തേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ലൈംഗികമായി ഉപയോഗിക്കുന്നതിനിടെ കുട്ടി കരഞ്ഞതോടെ ഇഷ്‌ടിക കൊണ്ടിടിച്ച് കൊല നടത്തി. ഇതിനു ശേഷം വലതുകണ്ണ് കല്ലുകൊണ്ടു കുത്തിപൊട്ടിച്ചു. മര്‍ദ്ദനത്തിനിടെ മുഖത്തും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുമുണ്ടായി. - എന്നും പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിപ്പാ ഭീതിയിൽ രക്തദാനം നിലച്ചു; കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ രക്തത്തിന് ക്ഷാമം

കോഴിക്കോട് ജില്ലയിലെ ആശുപത്രികൾ ആവശ്യത്തിന് രക്തമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. ...

news

അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായി

ദുബായിൽ തടവിലായിരുന്ന മലയാളി വ്യവസായിയും പ്രമുഖ ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്‌ലസ് ...

news

പണിയെടുക്കാത്ത താപ്പാനകളെ ചാട്ടവാറിനടിക്കണമെന്ന് ടോമിൻ തച്ചങ്കരി

പണിയെടുക്കാൻ തയ്യാറാവാത്ത ചില താപ്പാനകള്‍ കെ എസ് ആര്‍ ടി സിയില്‍ ഉണ്ടെന്നും ഇത്തരക്കാരെ ...

Widgets Magazine