മകൾ കാമുകനെ വിവാഹം കഴിച്ചു; കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തു, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

Last Modified വ്യാഴം, 9 മെയ് 2019 (15:13 IST)
മകള്‍ കാമുകനെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദന്‍ എന്നിവരാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. മകളുടെ പ്രണയത്തെ ശക്തമായി എതിർത്ത മാതാപിതാക്കൾ അറിയാതെയായിരുന്നു പെൺകുട്ടി വിവാഹം ചെയ്തത്.

എന്നാൽ, ഇതറിഞ്ഞ വീട്ടുകാർ ആത്മഹത്യ ചെയ്യുകയായിരുന്നു. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. അടച്ചിട്ട വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂത്ത മകള്‍ മൂന്ന് ദിവസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്.

തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കായി പോലീസ് അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തത്. കുടുംബത്തിന് നാണക്കേടായെന്ന തരത്തില്‍ പലരും ഇവരെ കുറ്റപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :