വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് കഴിച്ചു; ദളിത് കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വി​വ​സ്ത്ര​രാ​ക്കി - കര്‍ഷകന്‍ കസ്‌റ്റഡിയില്‍

വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് കഴിച്ചു; ദളിത് കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വി​വ​സ്ത്ര​രാ​ക്കി - കര്‍ഷകന്‍ കസ്‌റ്റഡിയില്‍

  5dalit childrence , potatto , dalit , police , മ​ധു​ര​ക്കി​ഴ​ങ്ങ്  , വ​യ​ല്‍ , പൊലീസ് , കര്‍ഷകര്‍ , വി​വ​സ്ത്ര​രാ​ക്കി
ച​ണ്ഡി​ഗ​ഡ്| jibin| Last Updated: വ്യാഴം, 15 ഫെബ്രുവരി 2018 (11:44 IST)
വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ച പ്രായ പൂര്‍ത്തിയാകാത്ത ദ​ളി​ത് കു​ട്ടി​ക​ളെ ഉടമ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വി​വ​സ്ത്ര​രാ​ക്കി മൂ​ന്നു കി​ലോ​മീ​റ്റ​ർ ഓ​ടി​ച്ചു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ സോ​ഹി​യാ​ൻ ക​ല ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കര്‍ഷകരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ള്‍ക്ക് നേരെയാണ് ക്രൂരമായ അതിക്രമമുണ്ടായത്.

വയലിന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ച് കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കര്‍ഷകന്‍ ഇവരെ മര്‍ദ്ദിക്കുകയും വസ്‌ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്‌തു. അവശരായാ കുട്ടികളെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം വയലിലൂടെ ഓടിക്കുകയും ചെയ്‌തു.

കര്‍ഷകന്റെ അതിക്രമം വീഡിയോയില്‍ പകര്‍ത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയയിലൂടെ പുറത്തു വിട്ടതോടെയാണ് കര്‍ഷകന്‍ പൊലീസിന്റെ പിടിയിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :