വീരുവിനെയും ഗംഭീറിനെയും പിടിച്ചുപുറത്താക്കി

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ബാറ്റിംഗില്‍ തിരിച്ചടി. ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഇന്ത്യക്ക് സെവാഗിനെയാണ് ആദ്യം നഷ്ടമായത്. അഞ്ച് റണ്‍സ് എടുത്തിരുന്ന സെവാഗിനെ ജോണ്‍സ്റ്റണ്‍ സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കുകയായിരുന്നു. 5.2 ഓവറില്‍ ഗംഭീറിനെയും ഇന്ത്യക്ക് നഷ്ടമായി. 11 റണ്‍സെടുത്തിരുന്ന ഗംഭീര്‍ ജോണ്‍സ്റ്റണിന്റെ പന്തില്‍ കുസാക്കിന് പിടികൊടുക്കുകയായിരുന്നു

സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. ആറ് ഓവറില്‍ 24 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍.


അയര്‍ലാന്റ് കുറിച്ച 207 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്നാണ് ഇന്ത്യ ബാറ്റ് ചെയ്യുന്നത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്റ് 47.5 ഓവറില്‍ 207 റണ്‍സിന് പുറത്താകുകയായിരുന്നു... 10 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ യുവരാജ് സിംഗിന്റെ മികവിലാണ് ഇന്ത്യ അയര്‍ലാന്റിനെ കുറഞ്ഞ സ്കോറിന് പുറത്താക്കിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ ധോണിയുടെ തീരുമാനം ശരിവയ്ക്കും വിധമാണ് ഇന്ത്യന്‍ ബൌളര്‍മാര്‍ തുടക്കത്തില്‍ പന്തെറിഞ്ഞത്. ആദ്യ ഓവറില്‍ തന്നെ അയര്‍ലാന്റിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് സഹീര്‍ നായകന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചത്. സഹീര്‍ ഖാന്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ അയര്‍ലാന്റ് ഓപ്പണര്‍ സ്റ്റിര്‍ലിംഗ് ബൌള്‍ഡ് ആകുകയായിരുന്നു.

തന്റെ രണ്ടാമത്തെ ഓവറില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി സഹീര്‍ ഖാന്‍ ഇന്ത്യക്ക് മുന്‍‌തൂക്കം നല്‍കി. നാല് റണ്‍സെടുത്തിരുന്ന ജോയ്സിനെ സഹീര്‍ ധോണിയുടെ കയ്യിലെത്തിക്കുകയായിരുന്നു. പക്ഷേ മൂന്നാം വിക്കറ്റില്‍ പോര്‍ടെര്‍ഫീല്‍ഡും നില്‍ ഒബ്രയാനും ചേര്‍ന്ന് അയര്‍‌ലാന്റിന് വന്‍‌തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. 122 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇവര്‍ പിരിഞ്ഞത്. 26.5 ഓവറില്‍ നീല്‍ ഒബ്രയന്‍ റണ്‍ ഔട്ട് ആകുകയായിരുന്നു. പുറത്താകുമ്പോള്‍ 78 പന്തുകളില്‍ നിന്ന് 46 റണ്‍സായിരുന്നു ഒബ്രയാന്റെ സമ്പാദ്യം. 104 പന്തുകളില്‍ നിന്ന് 75 റണ്‍സ് എടുത്ത പോര്‍ടെര്‍ഫീല്‍ഡ് മുപ്പത്തിയേഴാം ഓവറിലാണ് പുറത്തായത്. യുവരാജിന്റെ പന്തില്‍ ഹര്‍ഭജന് ക്യാച്ച് നല്‍കുകയായിരുന്നു.

ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി കുറിച്ച് താരമായ കെവിന്‍ ഒബ്രയാന് തിളങ്ങാനായില്ല. ഒമ്പത് റണ്‍സെടുത്ത ഒബ്രയനെ യുവരാജ് സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കുകയായിരുന്നു.24 റണ്‍സ് എറ്റുത്ത കുസാക്കിനെയും അഞ്ച് റണ്‍സ് എടുത്ത മൂണെയും യുവരാജ് വിക്കറ്റിന് മുന്നില്‍ കുരുക്കി. വൈറ്റിന്റെ വിക്കറ്റും സ്വന്തമാക്കിയത് യുവരാജാണ്.

സഹീര്‍ഖാന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഹര്‍ഭജന് വിക്കറ്റൊന്നും നേടാനായില്ല. മുനാഫ് പട്ടേല്‍ ഒരു വിക്കറ്റ് നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :