ലോകകപ്പ്: ഇംഗ്ലണ്ട് എറിഞ്ഞ് നേടി

ചെന്നൈ| WEBDUNIA|
PRO
PRO
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയ‌ലക്‍ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 47.4 ഓവറില്‍ 165 റണ്‍സിന് പുറത്താകുകയായിരുന്നു.

ബ്രോഡിന്റെ മികച്ച ബൌളിംഗ് പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയില്‍ നിന്ന് വിജയം പിടിച്ചെടുത്തത്. 42 റണ്‍സെടുത്ത അം‌ലയ്ക്ക് മാത്രമാണ് ഇംഗ്ലണ്ട് ബൌളര്‍മാര്‍ക്ക് മുന്നില്‍ അല്‍പ്പമെങ്കിലും ചെറുത്തുനില്‍ക്കാനായത്. സ്മിത്ത്(22), കാലിസ്(15), ഡിവിലിയേഴ്സ്(25), പ്ലെസ്സിസ്(17) ഡുമിനി(0), മോര്‍ക്കല്‍( 20) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍.

ഇംഗ്ലണ്ടിന് വേണ്ടി ബ്രോഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ആന്‍ഡേഴ്സന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

ടോസ്‌ നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്‌ 45.4 ഓവറില്‍ 171 റണ്‍സിന്‌ പുറത്താകുകയായിരുന്നു. ഇംഗ്ലണ്ടിന്‌ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരെ നഷ്‌ടമായി. ആന്‍ഡ്രു സ്‌ട്രോസ്‌(0), കെവിന്‍ പീറ്റേഴ്‌സണ്‍(2) എന്നിവരാണ്‌ പുറത്തായത്‌. ജൊനാഥാന്‍ ട്രോട്ട്‌(52), രവി ബൊപ്പാറ(60) എന്നിവര്‍ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. ഗ്രെയിം സ്വാന്‍ 16 റണ്‍സ് എടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍ നാലും, റോബിന്‍ പീറ്റേഴ്‌സണ്‍ മൂന്നും വിക്കറ്റുകളും വീഴ്‌ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :