ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

  world cup 2019 , world cup , heavy rain , Australia , England , ഇന്ത്യ - ഓസ്‌ട്രേലിയ , ലോകകപ്പ് , മഴ
ലണ്ടന്‍| Last Modified വെള്ളി, 7 ജൂണ്‍ 2019 (20:19 IST)
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം മഴയില്‍ മുങ്ങുമെന്ന് റിപ്പോര്‍ട്ട്. മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്‌ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

ഓവലില്‍ ഇപ്പോഴും തുടരുകയാണ്. ലണ്ടനില്‍ എത്തിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും വെള്ളിയാഴ്‌ച ആദ്യ പരിശീലനം നടത്താനായില്ല. ഇന്ന് 10 മണിക്കായിരുന്നു പരിശീലനം. മഴ കനത്തതോടെ അധികൃതര്‍ ഗ്രൗണ്ട് മൂടിയിട്ടു. ഇതോടെ ഹോട്ടല്‍ മുറിയില്‍ സമയം കളയുകയായിരുന്നു താരങ്ങള്‍.

ഓസ്‌ട്രേലിയന്‍ ടീമിനും പരിശീലനം നടത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്‌ചയും മഴ തുടരുകയാണെങ്കിൽ ഓവലിനടുത്തുള്ള ഇൻഡോർ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്നാണ് അറിയുന്നത്. മഴ ശക്തമായാല്‍ ഞായറാഴ്‌ച നടക്കേണ്ട ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം തടസപ്പെടുമെന്ന് വ്യക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :