മറ്റ് ടീമുകൾ രണ്ടും മൂന്നും മത്സരങ്ങൾ കളിച്ചു, ലോകകപ്പിൽ ഇന്ത്യയുടെ കളി വൈകുന്നതിന്റെ കാരണമിത്

Last Modified ചൊവ്വ, 4 ജൂണ്‍ 2019 (10:46 IST)
ഏകദിന ലോക കപ്പ് തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയുടെ ആദ്യകളി പോലും ആയിട്ടില്ല. മറ്റ് ടീമുകൾ രണ്ടും മൂന്നും മത്സരങ്ങൾ കളിച്ച് കഴിഞ്ഞിട്ടും ആദ്യ കളിക്കിറങ്ങിയിട്ടില്ല. ഈ മാസം അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇതോടെ ലോക കപ്പിന്റെ ഫിക്‌സ്ചറിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞു. ഫിക്‌സ്ചര്‍ പ്രകാരം ലോക കപ്പിലെ അവസാന ഘട്ടങ്ങില്‍ ഇന്ത്യയ്ക്ക് തുടരെ തുടരെ മത്സരത്തിലിറങ്ങേണ്ടി വരും. അപ്പോൾ ടീമിനു സമ്മർദ്ദമുണ്ടാകും. ഒരു കളി കഴിഞ്ഞ് പിന്നെ വിശ്രമിക്കാനുള്ള സമയം പോലും അവർക്കുണ്ടാകില്ലല്ലോയെന്ന് ആരാധകർ ചോദിക്കുന്നു.

ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങിനെ തീരുമാനിക്കാന്‍ കാരണമായതിനു ഐസിസിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇന്ത്യയുടെ മത്സരം വൈകാൻ കാരണം ഐ പി എം കളിയാണ്. കഴിഞ്ഞ മേയിലാണ് ലോക കപ്പിന്റെ ഫിക്സ്ചര്‍ പുറത്തു വന്നത്. ജൂണ്‍ രണ്ടിനായിരുന്നു ആദ്യം ഇന്ത്യയുടെ മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോധ കമ്മിറ്റി നിര്‍ദേശപ്രകാരം ഐപിഎല്‍ നടന്നതിനുശേഷം 15 ദിവസം കഴിഞ്ഞേ ഇന്ത്യന്‍ ടീം അന്താരാഷ്ട്ര മത്സരം കളിക്കാന്‍ പാടുള്ളു. അതുകൊണ്ടാണ് മത്സരം നീട്ടിവെയ്ക്കാന്‍ ഐസിസി നിര്‍ബന്ധിതരായത്.

രണ്ടാമത്തെ കാരണം ടെലിവിഷന്‍ സംപ്രേക്ഷണാവകാശം നേടിയ സ്റ്റാര്‍ സ്പോര്‍ട്സിന്റെ നിര്‍ദേശമാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനം വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഇന്ത്യയുടെ മത്സരങ്ങള്‍ തുടക്കത്തിലേ കഴിഞ്ഞു പോയാല്‍ ലോക കപ്പിന്റെ ആവേശം മങ്ങുമെന്നായിരുന്നു അവരുടെ വാദം. ഐസിസി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :