ദക്ഷിണാഫ്രിക്കയ്‌ക്ക് വമ്പന്‍ തിരിച്ചടി; പരുക്കേറ്റ സ്‌റ്റെയിന്‍ ലോകകപ്പില്‍ കളിക്കില്ല

  shoulder injury , world cup , dale steyn , world cup 2019 , ദക്ഷിണാഫ്രിക്ക , ഡെയ്ല്‍ സ്‌റ്റെയിന്‍ , ലോകകപ്പ് , ഐ സി സി
സതാംടണ്‍| Last Modified ചൊവ്വ, 4 ജൂണ്‍ 2019 (20:13 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടി. പരുക്കേറ്റ പേസ് ബോളര്‍ ഡെയ്ല്‍ സ്‌റ്റെയിന്‍ കളിക്കില്ലെന്ന് ഉറപ്പായി.

തോളിനേറ്റ പരുക്ക് ഭേദമാവാത്ത സ്‌റ്റെയിന്‍ ലോകകപ്പില്‍ തുടര്‍ന്ന് കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യം ഐസിസിയും സ്ഥിരീകരിച്ചു. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സ്‌റ്റെയ്ന്‍ കളിച്ചിരുന്നില്ല.

ലോകകപ്പ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ സ്റ്റെയ്‌നിന് പകരം ബ്യുറന്‍ ഹെന്‍ഡ്രിക്സ് ടീമിലെത്തും. ഐസിസി ടെക്നിക്കല്‍ കമ്മിറ്റി ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

പേശീവലിവിനെ തുടര്‍ന്ന് ബോളര്‍ ലുങ്കി എന്‍ഗിഡിക്കും ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും. 10 ദിവസം താരത്തിന് വിശ്രമം ആവശ്യമാണ്. ബംഗ്ലാദേശിനെതിരേ ഞായറാഴ്ച നടന്ന മത്സരത്തിന്റെ ഏഴാം ഓവറിലാണ് എന്‍ഗിടിക്ക് പരുക്കേറ്റതും തുടര്‍ന്ന് മൈതാനം വിട്ടതും.

2016 മുതല്‍ തന്നെ സ്‌റ്റെയ്‌നിനെ തോളിലെ പരുക്ക് അലട്ടിയിരുന്നു. ആ വര്‍ഷം താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഐപിഎല്ലിലെ ഭൂരിഭാഗം മത്സരങ്ങളും സ്‌റ്റെയ്‌നിന് നഷ്ടമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :