പരുക്കേറ്റ ധവാന്‍ ലോകകപ്പില്‍ നിന്നും പുറത്ത്; പന്ത് പകരക്കാരനായി ടീമിലെത്തും

   Dhawan , Rishabh pant , world cup , kohli , dhoni , team india , ലോകകപ്പ് , കോഹ്‌ലി , ധവാന്‍ , ഋഷഭ് പന്ത്
ലണ്ടന്‍| Last Modified ബുധന്‍, 19 ജൂണ്‍ 2019 (17:09 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ നിന്ന് പുറത്ത്. പരുക്ക് ലോകകപ്പിന് മുമ്പ് ഭേദമാകില്ലെന്ന് ഉറപ്പായതോടെയാണ് താരത്തിന് പൂര്‍ണവിശ്രമം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്.

ധവാന്‍ പുറത്തായതോടെ പകരക്കാരനായി സ്‌റ്റാന്‍‌ഡ് ബൈ താരമായ റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തും. ഇക്കാര്യങ്ങള്‍ ടീം മാനേജ്മെന്‍റ് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാകും.

ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ധവാനെ സ്കാനിംഗിന് വിധേയമാക്കിയപ്പോൾ താരത്തിന്റെ വിരലിന് നേരിയ പൊട്ടലുണ്ടെന്ന് വ്യക്തമായിയിരുന്നു. മൂന്നാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചു.

ലോകകപ്പിന്റെ അവസാന മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിക്കുമെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ മത്സരത്തിന് ഇറങ്ങുന്നത് ശരിയല്ലെന്നാണ് വിലയിരുത്തൽ. തുടർന്ന് ടീം മാനേജ്മെന്റ് നൽകിയ നിർദ്ദേശം ഇന്ന് ചേർന്ന ബിസിസിഐ യോഗം അംഗീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :