ടീമിനെ വഞ്ചിച്ചത് ഡിവില്ലിയേഴ്‌സോ ?; താരം വാക്ക് പാലിച്ചില്ലെന്ന് ബോര്‍ഡ് - വിവാദം തുടരുന്നു

  ab de villiers , world cup , cricket south africa , ലോകകപ്പ് , എബി ഡിവില്ലിയേഴ്സ് , ദക്ഷിണാഫ്രിക്ക
ജൊഹന്നസ്ബര്‍ഗ്| Last Updated: വെള്ളി, 7 ജൂണ്‍ 2019 (14:28 IST)
രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പ് ടീമിലൂടെ ഒരിക്കൽക്കൂടി രാജ്യാന്തര ക്രിക്കറ്റിലേക്കെത്താൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് ആഗ്രഹിച്ചു എന്ന വാര്‍ത്ത വിവാദമായതോടെ വിശദീകരണവുമായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക.

ഡിവില്ലിയേഴ്‌സിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കുറ്റബോധമില്ലെന്ന് ടീം സെലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ലിന്‍ഡ സോണ്ടി വ്യക്തമാക്കി.

“2018ല്‍ വിരമിക്കല്‍ തീരുമാനം മാറ്റണമെന്ന് ഡിവില്ലിയേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയോടും പാക്കിസ്ഥാനോടുമുള്ള ടൂര്‍ണമെന്റില്‍ കളിച്ച് സെലക്ഷന്‍ നേടാന്‍ അവസരം നല്‍കാമെന്നും അറിയിച്ചു. പക്ഷേ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ട്വന്റി-20 ലീഗുകളില്‍ കരാറിലേര്‍പ്പെടുകയായിരുന്നു അദ്ദേഹം ചെയ്‌തത്” - എന്നും
സോണ്ടി പറഞ്ഞു.

അതേസമയം, പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഡിവില്ലിയേഴ്സ് തയ്യാറായില്ല. ദക്ഷിണാഫ്രിക്കൻ ടീമിനെ പിന്തുണയ്ക്കുന്നതിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നാണ് ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ അദ്ദേഹം മറുപടി നൽകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :