സഹീറിന്റെ വിവാഹ നിശ്ചയം പാര്‍ട്ടിയില്‍ കൈ കോര്‍ത്ത് എത്തിയത് ഇവരോ?

സഹീറിന്റെ വിവാഹ നിശ്ചയം: പാര്‍ട്ടിയില്‍ അവര്‍ എത്തിയത് കൈ കോര്‍ത്ത്

AISWARYA| Last Updated: ബുധന്‍, 24 മെയ് 2017 (18:09 IST)
മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഗാട്ഗെയാണ് വധു. വിവാഹ നിശ്ചയത്തോടനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയില്‍ വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും എത്തിയിരുന്നു. പരസ്പരം കൈ കോര്‍ത്ത് പിടിച്ചാണ് ഇവര്‍ പാര്‍ട്ടിക്ക് എത്തിയത്. കുടാ‍തെ സച്ചിനും ഭാര്യ അഞ്ജലിയും, യുവരാജ് സിങ്ങ്, പ്രാചി ദേശായി, അര്‍ഷാദ് വാര്‍സി എന്നിവരും ചടങ്ങില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സഹീറും സാഗരികയും അടുത്ത ബന്ധുക്കളും ചേര്‍ന്ന് പാര്‍ട്ടി ഒരുക്കിയത്.

വിവാഹക്കാര്യം ട്വിറ്ററിലൂടെയാണ് സഹീർ പുറത്തുവിട്ടിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും സഖീര്‍ കളിച്ചിട്ടുണ്ട്. കുടാതെ ഡൽഹി ഡെയർ ഡെവിൾസ് ടീം നായകനാണ് ഈ ക്രിക്കറ്റ് താരം. 2011ൽ ഇന്ത്യ ലോക കപ്പ് നേടിയപ്പോള്‍ സഖീര്‍ ടീമിലുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :