വിരാട് കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴ

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിക്ക് വീണ്ടും പിഴ. 24 ലക്ഷം രൂപയാണ് ഇത്തവണ കോഹ്ലിക്കെതിരെ പിഴ ചുമത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് കോഹ്‌ലിക്ക് വിനയാ

ബംഗളൂരു, വിരാട് കോഹ്ലി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് Bengluru, Virat Kohli, Kolkkatha NIght Riders
ബംഗളൂരു| rahul balan| Last Modified ബുധന്‍, 4 മെയ് 2016 (15:08 IST)
കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിക്ക് വീണ്ടും പിഴ. 24 ലക്ഷം രൂപയാണ് ഇത്തവണ കോഹ്ലിക്കെതിരെ പിഴ ചുമത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് കോഹ്‌ലിക്ക് വിനയായത്.

പുനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തിലും ഓവര്‍ നിരക്ക് കുറഞ്ഞതിന് കോഹ്ലിക്ക് പിഴ ഒടുക്കേണ്ടി വന്നിരുന്നു. 12 ക്ഷം രൂപയായിരുന്നു പിഴ. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ സസ്‌പെന്‍ഷന്‍ ആവും ഇനിയുള്ള ശിക്ഷ.

ഐ പി എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പേരില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനും പിഴ ശിക്ഷ കിട്ടിയിരുന്നു. അവസാന ഓവറുകളില്‍ ഗഡ് ഔട്ടില്‍ സഹകളിക്കാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ഗംഭീര്‍ എഴുന്നേറ്റ് കസേര ചവിട്ടിത്തെറിപ്പിക്കുകയും ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തുവെന്നാണ് ഗംഭീറിനെതിരായ കുറ്റം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :