വിരാടവിജയം; ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ

ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ

മൊഹാലി| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (23:11 IST)
അസാധാരണമായ വിജയം. ട്വൻറി 20 ലോകകപ്പിൻറെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയെ ആറുവിക്കറ്റിന് തകർത്ത് സെമിയിൽ പ്രവേശിച്ചു. ഉയർത്തിയ 161 റൺസ് വിജയലക്‌ഷ്യം അഞ്ചുപന്തുകൾ ബാക്കിനിൽക്കെ മറികടന്നാണ് ഇന്ത്യ സെമി പ്രവേശനം നടത്തിയത്. 51 പന്തുകളിൽ 82 റൺസ് നേടി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.

പതിവുപോലെ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണി പന്ത് ബൗണ്ടറി കടത്തി കളി ഫിനിഷ് ചെയ്തു. വിരാാട് കോഹ്‌ലിയാണ് മാൻ ഓഫ് ദി മാച്ച്. 18 റൺസുമായി ധോണി പുറത്താകാതെ നിന്നു.

ഇന്ത്യയുടെ ബാറ്റിംഗ് തുടങ്ങി ആദ്യ പത്തോവർ തകർച്ചയുടേതായിരുന്നു. വിക്കറ്റുകൾ തുടരെത്തുടരെ നഷ്ടമായി. ഇന്ത്യ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്ന് വിജയത്തിൻറെ സാധ്യത തെലിൻജ്ഞുതുടങ്ങിയത് കോഹ്‌ലി - യുവരാജ് സംഖ്യം തുടങ്ങിയതോടെയാണ്. യുവരാജ് 21 റൺസെടുത്ത് പുറത്തായി.

രോഹിത് ശർമ(12), ശിഖർ ധവാൻ(13), റെയ്‌ന(10) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്‌മാൻമാർ. ഓസ്ട്രേലിയയ്ക്കുവേണ്ടിഹെയ്സൽവുഡ്, ഫോക്‌നർ, മാക്സ്‌വെൽ, സാമ്പ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. ആദ്യ എട്ടോവറിൽ ഓസീസ് ആധിപത്യം പുലർത്തിയതൊഴിച്ചാൽ ഓസ്ട്രേലിയൻ ബാറ്റ്‌സ്മാൻമാരെ നിയന്ത്രിച്ച് നിർത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു.

പത്തോവർ പിന്നിടുന്നതിനിടെ 80 റൺസിൽ എത്തിയ ഓസീസിന് ആ സമയത്ത് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഖാവാജ(26), വാർണർ(6) സ്മിത്ത്(2) എന്നിവരാണ് ആദ്യം പുറത്തായത്. യുവരാജിനും അശ്വിനും നെഹ്രയുമായിരുന്നു ആ വിക്കറ്റുകൾ സ്വന്തമാക്കിയത്.

പിന്നീട് ആരോൺ ഫിഞ്ചിനെ പാണ്ഡ്യ വീഴ്ത്തി. ഫിഞ്ച് 43 റൺസെടുത്തു. 31 റൺസെടുത്ത മാക്സ്‌വെല്ലിനെ ബൂംറ ബൗൾഡാക്കി. 10 റൺസെടുത്ത ഫോക്‌നറെ പാണ്ഡ്യ പുറത്താക്കി.

പാണ്ഡ്യ നാലോവറിൽ 36 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. നെഹ്ര, ബൂംറ, അശ്വിൻ, യുവരാജ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :