ധോണിയുടെ രക്തത്തിനായി ദാഹിക്കുന്നവരേ, കാണൂ... മലിംഗയെ മടക്കിയ ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്ങ് !

മലിംഗയ്‌ക്കെതിരെ ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്

ms dhoni , mallinga , cricket , stumping , എം എസ് ധോണി , മലിംഗ, ക്രിക്കറ്റ് , സ്റ്റമ്പിങ്ങ്
കൊളംബോ| സജിത്ത്| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2017 (08:35 IST)
വിക്കറ്റിനു പിന്നില്‍ വീണ്ടും ധോണിയുടെ മഹേന്ദ്രജാലം. ഇത്തവണ ശ്രീലങ്കന്‍ താരം ലസിത് മലിംഗയായിരുന്നു ധോണിയുടെ ഇര. ക്രീസ് വിട്ടിറങ്ങി ബൗണ്ടറിക്ക് ശ്രമിച്ച മലിംഗയെ ധോണിയും ചാഹലും ചേര്‍ന്നാണ് വിദഗ്ധമായി പുറത്താക്കിയത്. ചഹലിന്റെ വൈഡ് പന്ത് കൈപ്പിടിയിലൊതുക്കിയ ധോണിക്ക് സ്റ്റംപ് തെറിപ്പിക്കാന്‍ ഒട്ടും സമയം വേണ്ടിവന്നില്ലെന്നതാണ് പ്രധാന കാര്യം.

ആറു പന്തില്‍ എട്ടു റണ്‍സ് മാത്രമായിരുന്നു മലിംഗയുടെ സംഭാവന. ലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. തകര്‍പ്പന്‍ സെഞ്ചുറിയോടെ കളം നിറഞ്ഞ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും മികവിലാണ് ലങ്ക ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം 21 ഓവര്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നത്.

ധോണിയുടെ സ്റ്റമ്പിങ്ങ് കാണാം:

(1)dhoni_wide_stumping_edit_0 from Akshay Kokde on Vimeo.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :