തട്ടകത്തില്‍ കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തു

കൊല്‍ക്കത്ത| JOYS JOY| Last Modified വെള്ളി, 1 മെയ് 2015 (11:01 IST)
ഐ പി എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തി. ചെന്നൈ മുന്നോട്ടുവെച്ച 166 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരു പന്ത് ശേഷിക്കെയാണ് ഏഴ് വിക്കറ്റ് വിജയം നേടിയത്.

ഇതോടെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് മധുരപ്രതികാരം ചെയ്യാനും കൊല്‍ക്കത്തയ്ക്കായി. നേരത്തെ, ചെന്നൈ അവരുടെ നാട്ടില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ രണ്ടു റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത്.

ഓപ്പണറായെത്തി പുറത്താകാതെ നിന്ന് പോരാടിയ ഉത്തപ്പ 80 റണ്‍സെടുത്തു. 58 പന്തില്‍ ഏഴു ഫോറും ഒരു സിക്സും നേടിയാണ് ഉത്തപ്പ ടോപ് സ്കോററായത്. ഗൗതം ഗംഭീര്‍ (19), മനീഷ് പാണ്ഡെ (3), സൂര്യകുമാര്‍ യാദവ് (2) എന്നിവര്‍ ചെറിയ റണ്‍സുകള്‍ക്ക് പുറത്തായി.

എന്നാല്‍, പിന്നീട് എത്തിയ ആന്ദ്രെ റസല്‍ പുറത്താകാതെ നിന്ന് 55 റണ്‍സ് നേടി. രണ്ടുവിക്കറ്റ് എടുക്കുകയും ചെയ്ത
റസല്‍ ആണ് കളിയിലെ കേമന്‍.

ടോസ് ലഭിച്ച കൊല്‍ക്കത്ത ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ചെന്നൈ 20 ഓവറില്‍ 165 റണ്‍സ് നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :