ക്രിക്കറ്റ് ബാറ്റ് മാത്രമല്ല, ഗിറ്റാറും ഡിവില്ലിയേഴ്സിന് വഴങ്ങും; യൂടൂബില്‍ തരംഗമായ വിഡിയോ ഒന്ന് കണ്ടുനോക്കൂ

ബാഗ്ലൂരുകാര്‍ക്ക് എ ബി ഡിവില്ലിയേഴ്സ് ഇപ്പോള്‍ സ്വന്തം നാട്ടുകാരനെപ്പോലെയാണ്. കര്‍ണാടകക്കാരനാകാന്‍ താരം കുറച്ച് കന്നഡ കൂടി പഠിക്കേണ്ട കാര്യം മാത്രമേ ഉള്ളു. ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം കളം നിറഞ്ഞ് കളിക്കുന്ന ഈ ദക്ഷിണ

rahul balan| Last Modified ശനി, 28 മെയ് 2016 (12:33 IST)
ബാഗ്ലൂരുകാര്‍ക്ക് എ ബി ഡിവില്ലിയേഴ്സ് ഇപ്പോള്‍ സ്വന്തം നാട്ടുകാരനെപ്പോലെയാണ്. കര്‍ണാടകക്കാരനാകാന്‍ താരം കുറച്ച് കന്നഡ കൂടി പഠിക്കേണ്ട കാര്യം മാത്രമേ ഉള്ളു. ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം കളം നിറഞ്ഞ് കളിക്കുന്ന ഈ ദക്ഷിണാഫ്രിക്കന്‍ താരത്തെ ബാഗ്ലൂരുകാര്‍ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്. ക്രിക്കറ്റ് ഗ്രൌണ്ടില്‍ ഒരു യഥാർത്ഥ ഓൾ റൗണ്ടർ ആണ് എബിഡി എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ബാറ്റിങ്ങ് ആയാലും ഫീല്‍ഡിങ്ങ് ആയാലും ഇനി വിക്കറ്റിന് പുറകിലായാലും എല്ലാത്തിനും താരം റെഡി. ക്രിക്കറ്റ് വിട്ടാല്‍ ഹോക്കി, ബാഡ്മിന്റൺ, നീന്തൽ , അത്ലറ്റിക്സ്, ടെന്നീസ്, റഗ്ബി എന്നുവേണ്ട എല്ലാവിധ കായിക ഇനങ്ങളിലും എബിഡി കഴിവ്
തെളിയിച്ചതാണ്.

ക്രിക്കറ്റ് ബാറ്റിന് പുറമെ തനിക്ക് വഴങ്ങുന്ന മറ്റൊരു ഉപകരണം കൂടി ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് എബിഡി‍. ഭാര്യ ഡാനിയേലയ്ക്കൊപ്പം ഗിറ്റാര്‍ വായിച്ച് ഡുയറ്റ് പാടുന്ന വിഡിയോ യൂടൂബില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. റൊനാന്‍ കേറ്റിങ്ങിന്റെ 'വെന്‍ യു സെ നതിങ്ങ് അറ്റ് ഓള്‍’ എന്ന ആല്‍ബം സോങ്ങ് ആണ് എബിഡിയും ഡാനിയേല പാടുന്നത്. വിഡിയോ ഇതിനോടകം തന്നെ നിരവധിപേര്‍ കണ്ടു കഴിഞ്ഞു. ഗിറ്റാറില്‍ താന്‍ വായിക്കാന്‍ പഠിച്ച ആദ്യത്തെ ഗാനമാണിതെന്ന് താരം ട്വിറ്ററില്‍ കുറിച്ചു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :