കുറഞ്ഞ ഓവര്‍ നിരക്ക്: കൊഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലിക്ക് പിഴ. 12 ലക്ഷം രൂപയാണ് കൊഹ്‌ലിക്ക് പിഴ ചുമത്തിയിരിക്കുന്നത്. പൂനെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിനകം ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതാണ് ക

 പൂനെ, വിരാട് കൊഹ്‌ലി, ഡിവില്ലിയേഴ്‌സ് Pune, Virat Kohli, Divillers
പൂനെ| rahul balan| Last Modified ശനി, 23 ഏപ്രില്‍ 2016 (17:10 IST)
കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലിക്ക് പിഴ. 12 ലക്ഷം രൂപയാണ് കൊഹ്‌ലിക്ക് പിഴ ചുമത്തിയിരിക്കുന്നത്. പൂനെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിനകം ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതാണ് കോഹ്ലിക്ക് വിനയായത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ ഭാഗത്ത് നിന്ന് ആദ്യത്തെ പിഴവായത് കൊണ്ടാണ് പിഴ 12 ലക്ഷത്തില്‍ ഒതുങ്ങിയതെന്ന് ഐ പി എല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ ധോണിയുടെ പൂനെ ടീമിനെതിരെ 13 റണ്‍സിന്റെ വിജയം ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. കൊഹ്‌ലിയുടേയും ഡിവില്ലിയേഴ്‌സിന്റേയും ബാറ്റിങ്ങ് മികവിലാണ് ബാംഗ്ലൂര്‍ വിജയതീരമണിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ അഞ്ച് വിക്കറ്റിന് 185 റണ്‍സെടുത്തപ്പോള്‍ പൂനെയ്ക്ക് 172 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ഡിവില്ലിയേഴ്‌സ് 46 പന്തില്‍ 83 റണ്‍സും, കൊഹ്‌ലി 63 പന്തില്‍ 80 റണ്‍സുമെടുത്തു. ജയത്തോടെ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :