കിവീസിനെ പിടിച്ചുകെട്ടി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ആറു വിക്കറ്റ് ജയം

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം

aparna| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (12:15 IST)
രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. പിഴവുകൾ തുരുത്തിക്കയറിയ ഇന്ത്യയ്ക്ക് മുന്നിൽ കിവീസിനു അടിപതറി. ജയം ലക്ഷ്യം കണ്ടിറങ്ങിയ ഇന്ത്യയെ പിന്നിലാക്കാനോ പ്രതിരോധിക്കാനോ കിവീസിനു കഴിഞ്ഞില്ല.

മൂന്നു വിക്കറ്റ് നേടി പേസർ ഭുവനേശ്വർ കുമാർ ഇന്ത്യയുടെ കരുത്ത് തെളിയിച്ചു. അർധ സെഞ്ചുറി സ്വന്തമാക്കിയ ശിഖർ ധവാനും(68) ദിനേശ് കാർ‌ത്തിക്കും(64) ഇന്ത്യയെ വിജയത്തിലെത്തിച്ചു. നിർണായകമായ മൂന്നാം ഏകദിനം ഞായറാഴ്ച കാൻപുരിൽ നടക്കും. 50 ഓവറിൽ ഒൻപതു വിക്കറ്റിന് 230 റൺസാണ് ന്യൂസിലൻഡ് നേടിയത്. 46 ഓവറിൽ നാലിന് 232 റൺസ് നേടി ജയം ഉറപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :