കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയ ചരിത്ര നിമിഷത്തിന് ഇന്ന് 33 വയസ്സ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മാറ്റി മറിച്ച ദിവസത്തിന് ഇന്ന് 33 വര്‍ഷത്തിന്റെ കരുത്ത്

ക്രിക്കറ്റ്, 1983 ലോകകപ്പ്  cricket, 1983 worldcup
PRIYANKA| Last Modified ശനി, 25 ജൂണ്‍ 2016 (10:46 IST)
1983ലെ ജൂണ്‍ 25. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത ദിനമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മാറ്റി മറിച്ച ദിവസത്തിന് ഇന്ന് 33 വര്‍ഷത്തിന്റെ കരുത്ത്. ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ക്രിക്കറ്റ് അവരുടെ ജീവാത്മാവും പരമാത്മാവുമാണെന്ന് വിളിച്ച് പറയാന്‍ കരുത്തുപകര്‍ന്ന അപൂര്‍വ്വ നിമിഷം.

ഏകദിന ക്രിക്കറ്റിലെ മൂന്നാമത്തെ ലോകകപ്പ് മത്സരമായിരുന്നു അന്ന് ഇംഗ്ലണ്ടില്‍ വച്ച് നടന്നത്. എട്ട് രാജ്യങ്ങള്‍ പങ്കെടുത്ത ലോകകപ്പ് മത്സരത്തില്‍ ടോസ് നഷ്ടപെട്ടെങ്കിലും ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗിന് അയച്ചു. അക്കാലത്ത് വലിയ കളിക്കാരില്ലായിരുന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ അമ്പരിപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്.

കലാശക്കളിയില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗിന് അയച്ചു. മൊഹീന്ദര്‍ അമര്‍നാഥും കൃഷ്ണമാചാരി ശ്രീകാന്തും മാത്രമാണ് റോബര്‍സിന്റെയും മാര്‍ഷമലിന്റെയും മൈക്കല്‍ ഹോല്‍ഡിംഗിന്റെയും ശക്തമായ ബൗളിംഗ് നിരയുടെ ആക്രമണത്തിനു മുന്നില്‍ അല്‍പമെങ്കിലും പ്രതിരോധിച്ച് നിന്നത്. വാലറ്റക്കാരുടെ മികച്ച പ്രതിരോധമാണ് ഇന്ത്യയെ 183 റണ്‍സ് എടുക്കാന്‍ സഹായിച്ചത്.

ഇന്നിംഗ്‌സില്‍ വെറും മൂന്ന് സിക്‌സ് മാത്രമാണ് ഇന്ത്യന്‍ ടീം നേടിയതെങ്കിലും കാലാവസ്ഥയുടെയും പിച്ചിന്റെയും അവസ്ഥ മുതലെടുത്ത് അക്കാലത്തെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയെ 52 ഓവറില്‍ 142 ല്‍ തളച്ചിടാന്‍ കപിലിന്റെ ചെകുത്താന്മാര്‍ക്ക് കഴിഞ്ഞു. അമര്‍നാഥും മദമന്‍ ലാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ മികച്ച സ്‌കോറര്‍ റിച്ചാര്‍ഡ്‌സിനെ പുറത്താക്കാനായി ക്യാപ്റ്റന്‍ കപില്‍ദേവ് വളരെ ദൂരത്തില്‍ ഓടിയെടുത്ത കാച്ച് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ഒരു അവിസ്മരണീയ നിമിഷമായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :