ഉണ്ണിക്കണ്ണനെ കാണാന്‍ ധോണിയുടെ മകൾ സിവ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് !; ആകാംക്ഷയില്‍ ആരാധകര്‍

ധോണിയുടെ മകൾക്ക് അന്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം

dhoni ,  ziva , ambalappuzha temple , cricket ,  ധോണി , മഹേന്ദ്രസിംഗ് ധോണി , സിവ , അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
അമ്പലപ്പുഴ| സജിത്ത്| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (11:49 IST)
മഹേന്ദ്രസിംഗ് ധോണിയുടെ മകൾ സിവയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. അദ്വൈതം എന്ന സിനിമയിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ’ എന്ന
ഗാനം രണ്ടു വയസുകാരിയായ ആലപിച്ചത് സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ക്ഷേത്രം ഉപദേശകസമിതി സിവയെ ഉത്സവത്തിന് ക്ഷണിക്കാനൊരുങ്ങുന്നത്.

മനോഹരമായ ഗാനാലാപനത്തിന് അഭിനന്ദനം അറിയിച്ചും ഉത്സവത്തിലേക്ക് സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് എത്രയും പെട്ടെന്ന് ധോണിക്ക് അയക്കുമെന്ന് ക്ഷേത്രന്‍ ഭാരവാഹികൾ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൂടി പിന്തുണയോടെയാണ് സിവയെ ക്ഷണിക്കുന്നത്. ജനുവരി മാസത്തിലാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം ഉത്സവം നടക്കുന്നത്.

സിവ പാടി നടക്കുന്ന പാട്ടില്‍ പറയുന്ന ഉണ്ണിക്കണ്ണനെ കാണാനും അവിടത്തെ പാൽപ്പായസം നുകരാനുമുള്ള അവസരം സിവയ്ക്ക് ഒരുക്കികൊടുക്കണമെന്നാണ് അധികൃതരുടെ ആഗ്രഹം. ലോകത്തിൽ തന്നെ പഠിക്കാൻ ഏറ്റവും പാടുള്ളതെന്ന കരുതപ്പെടുന്ന മലയാളം ഭാഷയിലുള്ള ഒരുഗാനം മലയാളം പോലും അറിയാത്ത സിവ എങ്ങനെ പാടുന്നുവെന്നതും ഏതൊരാളേയും അദ്ഭുതപ്പെടുത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :