ഇതാണ് അത്ഭുതം; ബ്രാഡ്മാനും സേവാഗിനും പിന്നാലെ റെക്കോര്‍ഡ് നേട്ടത്തില്‍ ശിഖര്‍ ധവാന്‍ !

സര്‍ ബ്രാഡ്മാനും സേവാഗിനും പിന്നാലെ മൂന്നാമനായി ധവാന്റെ റെക്കോര്‍ഡ്

Shikhar Dhawan ,  sri lanka,	ravi shastri,	virat kohli ,	anil kumble , ശിഖര്‍ ധവാന്‍ ,	ഇന്ത്യ,	ശ്രീലങ്ക,	വിരാട് കോലി,	രവി ശാസ്ത്രി
സജിത്ത്| Last Updated: ശനി, 29 ജൂലൈ 2017 (10:52 IST)
ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു ശിഖര്‍ ധവാന്റെ പ്രകടനം. കേവലം 168 പന്തില്‍ നിന്നാണ് ധവാന്‍ 190 റണ്‍സെടുത്തത്. 31 ബൗണ്ടറികളായിരുന്നു താരം നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചാമത്തെ സെഞ്ച്വറി സ്വന്തമാക്കിയ താരം ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നേട്ടവും കരസ്ഥമാക്കി.

രണ്ട് വ്യത്യസ്ത മത്സരങ്ങളിലായി ഒറ്റ സെഷനില്‍ തന്നെ സെഞ്ച്വറി നേടിയ റെക്കോര്‍ഡാണ് ശിഖര്‍ ധവാന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ബ്രാഡ്മാനും, വീരേന്ദര്‍ സെവാഗുമാണ് ഇതിനു മുന്‍പ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. ഇതിനു മുന്‍പ് 2012ലും ഒറ്റ സെഷനില്‍ ധവാന്‍ സെഞ്ച്വറി നേടിയിരുന്നു.

ബ്രാഡ്മാനാവട്ടെ 1930ലും 1934ലുമായാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2005ല്‍ പാകിസ്ഥാനുമായുള്ള മത്സരത്തിലും 2007ല്‍ സൗത്ത് ആഫ്രിക്കയുമായുള്ള മത്സരത്തിലുമായിരുന്നു വീരേന്ദര്‍ സെവാഗ് ഈ നേട്ടം കൈവരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :