അയര്‍ലാന്‍റിനും അഫ്ഗാനിസ്ഥാനും ‘പെരുന്നാള്‍ സമ്മാനം’; ഇരു രാജ്യങ്ങള്‍ക്കും ടെസ്റ്റ് പദവി നല്‍കി ഐ‌സി‌സി

അഫ്ഗാനിസ്ഥാനും അയര്‍ലാന്‍റിനും ടെസ്റ്റ് പദവി

Afghanistan, Ireland, ICC, Test status, ഐസിസി, അഫ്ഗാന്‍, അയര്‍ലാന്റ്
ലണ്ടന്‍| സജിത്ത്| Last Modified വെള്ളി, 23 ജൂണ്‍ 2017 (10:39 IST)
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ട് പുതിയ രാജ്യങ്ങള്‍കൂടിയെത്തുന്നു. അഫ്ഗാനിസ്ഥാനും അയര്‍ലാന്‍റിനുമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ടെസ്റ്റ് പദവി നല്‍കിയത്. ഓവലില്‍ നടന്ന ഐ.സി.സിയുടെ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിടുകയും ചെയ്തു.

പതിനേഴുകൊല്ലത്തിനു കൊല്ലത്തിന് ശേഷമാണ് ടെസ്റ്റ് പദവി രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നത്. 2000ത്തില്‍ ഇതിന് മുന്‍പ് ബംഗ്ലാദേശിനാണ് അവസാനമായി ടെസ്റ്റ് പദവി ലഭിച്ചത്. ഇതോടെ ഐസിസിയുടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം 12 ആയി ഉയരുകയും ചെയ്തു. ഇതോടെ ഐസിസിയില്‍ ഫുള്‍ മെമ്പര്‍ഷിപ്പുള്ള അംഗങ്ങളായി അഫ്ഗാനിസ്ഥാനും അയര്‍ലാന്‍റും മാറുകയും ചെയ്യും.

പുതിയ തീരുമാനം അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യത്തെ സംബന്ധിച്ച് മറക്കാന്‍ കഴിയാത്ത ഒന്നാണെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് പ്രതികരിച്ചു. ഈ സന്തോഷം രാജ്യം മുഴുവന്‍ ആഘോഷിക്കും. ഇതൊരു പെരുന്നാള്‍ സമ്മാനമാണ്. കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്തയായിരുന്നു ഇത്. അഫ്ഗാന്‍ ക്രിക്കറ്റ് കൂടുതല്‍ ശക്തമാകുകയാണെന്നും ഐ.സി.സിയ്ക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

തീരുമാനം ചരിത്രപരമെന്നാണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം ചീഫ് എക്‌സിക്യുട്ടീവ് പ്രതികരിച്ചത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, വെസ്റ്റ്ഇന്‍ഡീസ്, ബംഗ്ലദേശ്, സിംബാബ്‌വെ എന്നീ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ടെസ്റ്റ് പദവിയുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :