‘ഇന്ത്യയുടെ കരുത്ത് ധോണി തന്നെ, പന്തിനെ ഒഴിവാക്കാന്‍ ഇതാണ് കാരണം’; തുറന്ന് പറഞ്ഞ് കിര്‍മാനി

 syed kirmani , team india , cricket , pant , dinesh karthik , world cup , ധോണി , ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി , സയ്യിദ് കിര്‍മാനി , ലോകകപ്പ്
ന്യൂഡല്‍ഹി| Last Updated: വെള്ളി, 24 മെയ് 2019 (13:37 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യമാകും ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ഗുണകരമാകുയെന്ന പ്രവചനങ്ങള്‍ നിലനില്‍ക്കെ സമാനമായ നിലപാടുമായി സയ്യിദ് കിര്‍മാനി രംഗത്ത്.

ധോണിയുടെ പരിചയസമ്പത്താകും ലോകകപ്പില്‍ ടീമിന് നേട്ടമാകുക. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. ലോകകപ്പില്‍ ഏറ്റവും സന്തുലിതമായ ടീം ഇന്ത്യയുടേതാണ്. സര്‍വ്വ മേഖലയിലും ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മികച്ച ബാറ്റിംഗ് നിരയും ബോളിംഡ് ഡിപ്പാര്‍ട്ട്‌മെന്റും ഇന്ത്യക്കുണ്ട്. ഓള്‍ റൗണ്ട് മികവും വലുതാണ്. എന്നാല്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ സൂക്ഷിക്കണം. ഈ ടീമുകളാകും സെമിയിലെത്തുക. പാകിസ്ഥാന്റെ പ്രകടനം എങ്ങനെയാകുമെന്ന് പറയാന്‍ കഴിയില്ല. ന്യൂസിലന്‍ഡ് അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ക്ക് കെല്‍പ്പുള്ള ടീമാണെന്നും കിര്‍മാനി വ്യക്തമാക്കി.

ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ പരിചയ സമ്പന്നതയ്‌ക്ക് വലിയ പ്രാധാന്യമുണ്ട്. യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കി ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഇക്കാരണത്താലാണ്. മികച്ച തുടക്കം ലഭിച്ചിട്ടും അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്ന ശീലം പന്തിനുണ്ട്. ഭാവിയിലെ മികച്ച താരമാണ് അദ്ദേഹമെന്നും ഒരു സ്വകാര്യ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പറായിരുന്ന സയ്യിദ് കിര്‍മാനി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :