ചരിത്രം മാറ്റിയെഴുതി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം; നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ‘കടുവകള്‍ക്ക്’ സ്വന്തം !

123 വര്‍ഷം പഴക്കമുളള നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ‘കടുവകള്‍ക്ക്’

New Zealand, Bangladesh, Test, Cricket വെല്ലിംഗ്ടണ്, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ക്രിക്കറ്റ്, ടെസ്റ്റ്
വെല്ലിംഗ്ടണ്| സജിത്ത്| Last Modified ചൊവ്വ, 17 ജനുവരി 2017 (10:53 IST)
അപൂര്‍വ്വ റെക്കോഡുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ തോറ്റതോടെയാണ് ഓസ്‌ട്രേലിയയുടെ പേരിലുളള 123 വര്‍ഷം പഴക്കമുളള റെക്കോര്‍ഡ് ബംഗ്ലാദേശ് സ്വന്തം പേരിലാക്കിയത്.


ഒന്നാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റിന് 595 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ഒന്നാം ഇന്നിംഗ്സില്‍ ലീഡ് നേടിയിട്ടുപോലും രണ്ടാം ഇന്നിംഗ്സില്‍ ചെറിയ സ്‌കോറിന് തകര്‍ന്നടിഞ്ഞതാണ് കടുവകള്‍ക്ക് വിനയായത്. ടെസ്റ്റില്‍ ഇതുവരെ 96 മത്സരങ്ങള്‍ കളിച്ചിട്ടുളള ബംഗ്ലാദേശിന്റെ 73ആം പരാജയമാണിത്. ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ തകര്‍ത്തത്.

1894-95 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 586 റണ്‍സാണ് നേടിയത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിപ്പിച്ച അവര്‍ 10 റണ്‍സിന് തോല്‍‌വി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു
ഈ റെക്കോര്‍ഡാണ് ബംഗ്ലദേശ് ന്യൂസിലാന്‍ഡിനെതിരെ തോറ്റതോടെ പഴങ്കഥയായി മാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :