ലോകകപ്പില്‍ ധോണി കളിക്കണോ ?, ടീമിന് നേട്ടമാകുമോ ?; നിലപാട് പരസ്യപ്പെടുത്തി യുവരാജ്

  yuvraj singh , world cup , ms dhoni , kohli , team india , cricket , ധോണി , കോഹ്‌ലി , യുവരാജ് സിംഗ് , ലോകകപ്പ്
മുംബൈ| Last Modified ശനി, 9 ഫെബ്രുവരി 2019 (13:58 IST)
ഈ വര്‍ഷം നടക്കാന്‍ പോകുന്ന ഏകദിന ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കണമെന്ന് പരോക്ഷമായി പറഞ്ഞ് യുവരാജ് സിംഗ്.

ഇതിഹാസ നായകനാണ് ധോണി ഒരു മഹാനായ ക്രിക്കറ്റ് തലച്ചോറാണ്. വിക്കറ്റിന് പിന്നില്‍ നിന്ന് കളി നിയന്ത്രിക്കാനുള്ള ധോനിയുടെ കഴിവ് അപാരമാണ്. വര്‍ഷങ്ങളായി ഈ ഉത്തരവാദിത്വം മനോഹരമായിട്ട് നിര്‍വഹിക്കുന്നുണ്ടെന്നും യുവി പറഞ്ഞു.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കും യുവതാരങ്ങള്‍ക്കും എപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കാന്‍ ധോണിക്ക് സാധിക്കുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. സ്വതസിദ്ധമായ ശൈലിയില്‍ മഹി
റണ്‍സ് നെടുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം തിരുമാനങ്ങളെടുക്കാന്‍ ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നതായും യുവരാജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :