എല്ലാവരുടേയും കണ്ണിലെ കരടോ ധോണി?

Last Updated: തിങ്കള്‍, 14 ജനുവരി 2019 (14:14 IST)
ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതിനെതിരേ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായ പന്തിനെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താത്തത് വിമര്‍ശനങ്ങൾക്ക് കാരണമായിരിക്കുകയാണ്.

ലോ ഓര്‍ഡര്‍ ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് കൂറ്റനടിക്കാരനായ ബാറ്റ്‌സ്മാനെ വേണം. പന്തിനെ ഉള്‍പ്പെടുത്തുന്നതോടെ ഇന്ത്യന്‍ മധ്യനിരയ്ക്ക് കൂടുതൽ ശക്തി കിട്ടും. ധോനിക്ക് സമീപ കാലത്ത് പഴയ ഫോമില്‍ കളിക്കാനാകുന്നില്ലെന്നും ഭാജി ചൂണ്ടിക്കാട്ടി.

സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ അതിനു കാരണക്കാരൻ ധോണിയാണെന്നും ആരോപണം ഉയർന്നിരുന്നു. ധോണിയുടെ മത്സരത്തിലെ മെല്ലെപ്പോക്ക് കളിയെ ബാധിച്ചുവെന്നും ആരോപണം ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും ധോണിയെ കൈയൊഴിയുന്ന കാഴ്ചയാണ് കാണുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :