ഐപിഎല്ലിന് മുമ്പേ കളിതുടങ്ങി; സ്‌റ്റാര്‍ക്കിനെ കൊല്‍ക്കത്ത പുറത്താക്കി

ഐപിഎല്ലിന് മുമ്പേ കളിതുടങ്ങി; സ്‌റ്റാര്‍ക്കിനെ കൊല്‍ക്കത്ത പുറത്താക്കി

  mitchell starc , kolkata knight riders , IPL , Cricket , Austrlaia , ഐ പി എല്‍ , ഓസ്‌ട്രേലിയ , മിച്ചല്‍ സ്‌റ്റാര്‍ക്ക് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
കൊല്‍ക്കത്ത| jibin| Last Modified ബുധന്‍, 14 നവം‌ബര്‍ 2018 (20:02 IST)
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മിച്ചല്‍ സ്‌റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കി. ഐപിഎല്ലിന്റെ പുതിയ സീസണിന് മുമ്പുള്ള താരലേലത്തിന് മുന്നോടിയായാണ് നടപടി. പുറത്താക്കിയ കാര്യം സ്‌റ്റാര്‍ക്ക് തന്നെയാണ് വെളിപ്പെടുത്തിയത്.

ടെസ്‌റ്റ് മെസേജിലൂടെയാണ് തന്നെ പുറത്താക്കിയ വിവരം കൊല്‍ക്കത്ത മാനേജുമെന്റ് അറിയിച്ചത്. മറ്റ് ഐപിഎല്‍ ഫ്രാഞ്ചസികളാരെങ്കിലും ബന്ധപ്പെടുകയാണെങ്കില്‍ താന്‍ കളിക്കാന്‍ തയ്യാറാണെന്നും സ്‌റ്റാര്‍ക്ക്
വ്യക്തമാക്കി.

ഐപിഎല്ലില്‍ കളിക്കാനായില്ലെങ്കില്‍ കൂടുതല്‍ ടെസ്റ്റ്- ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്ന് സ്റ്റാര്‍ക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഇഞ്ചോടിഞ്ച് മത്സരത്തിലൂടെയാണ് 9.4 കോടി മുടക്കി സ്‌റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍, കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഓസീസ് താരത്തിനു കളിക്കാന്‍ സാധിച്ചിരുന്നില്ല. മാര്‍ച്ച് 29നാണ് ഐപിഎൽ പുതിയ സീസൺ ആരംഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :