'അശ്വ'മേധത്തില്‍ വിന്‍ഡീസ് കറങ്ങി വീണു: ആന്റിഗ്വ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്ങ്സ് ജയം

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം.

ആന്റിഗ്വ| priyanka| Last Updated: തിങ്കള്‍, 25 ജൂലൈ 2016 (10:45 IST)
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം. ഇന്നിംഗ്‌സിനും 92 റണ്‍സിനുമാണ് ഇന്ത്യ വിന്റീസിനെ തകര്‍ത്തത്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 323 റണ്‍സ് വേണ്ടിയിരുന്ന വിന്റീസ് നാലാം ദിനം 231 റണ്‍സിന് പുറത്തായി. 83 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ അശ്വിനാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സെഞ്ച്വറിയും ഏഴുവിക്കറ്റും നേടിയ അശ്വിന്‍ തന്നെയാണ് കളിയിലെ താരം. ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് എട്ടിന് 566, വിന്‍ഡീസ് 243, 231.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :