ഇന്ത്യന്‍ താരങ്ങളെ കളിയാക്കിയ ശോഭാ ഡേയ്ക്ക് തകര്‍പ്പന്‍ മറുപടിയുമായി വിരേന്ദര്‍ സെവാഗ്

സെല്‍ഫി എടുത്ത് തിളങ്ങാനാണ് റിയോയിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ പോകുന്നതെന്ന ശോഭ ഡേയ്ക്ക് മറുപടിയുമായി വിരേന്ദര്‍ സെവാഗ്

newdelhi, virender sehwag, shobha de, rio olympics, sakshi ന്യൂഡല്‍ഹി, വിരേന്ദര്‍ സെവാഗ്, ശോഭ ഡേ, റിയോ ഒളിംപിക്‌സ്, സാക്ഷി
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (10:54 IST)
സെല്‍ഫി എടുത്ത് തിളങ്ങാനാണ് റിയോയിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ പോകുന്നതെന്ന ശോഭ ഡേയ്ക്ക് മറുപടിയുമായി വിരേന്ദര്‍ സെവാഗ്. സാക്ഷിയുടെ മെഡല്‍ നേട്ടം കണ്ടല്ലോ, ശോഭ ഡേയൊക്കെ ഇപ്പോഴും ഉണ്ടല്ലോ അല്ലേ എന്നായിരുന്നു വീരുവിന്റെ ചോദ്യം.

ഒളിംപിക്‌സില്‍
ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഒരു പെണ്‍കുട്ടിയാണ് രാജ്യത്തിന്റെ അഭിമാനം കാത്തതെന്നും സെവാഗ് അഭിപ്രായപ്പെട്ടു. പെണ്‍കുഞ്ഞുങ്ങളെ കൊല്ലാതിരുന്നാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് സാക്ഷിയുടെ നേട്ടമെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :