ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിഗ്: കോഹ്ലി ഒന്നാമത്

ദുബായ്| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (13:51 IST)
ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലി ഒന്നാം സ്ഥനത്ത്. ഇംഗ്ളണ്ടിനെതിരായ ട്വന്റി 20
മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനമാണ് കൊഹ്‌ലിയെ ഒന്നാമതെത്തിയത്.കരിയറിലാദ്യമായാണ് കോഹ്ലി ഒന്നാം റാങ്കിലെത്തുന്നത്.

കോഹ്ലിയെകൂടാതെ ആദ്യ പത്തില്‍ ഇന്ത്യന്‍ താരം സുരേഷ് റൈനയുമിടം പിടിച്ചിട്ടുണ്ട്. ഈവര്‍ഷം വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ
രണ്ടാമത്തെ ബാറ്റ്സ്‌മാനാണ് വിരാട് കൊഹ്‌ലി.

അഞ്ച് അര്‍ദ്ധ സെഞ്ച്വറിയടക്കം 385 റണ്ണാണ് കൊഹ്‌ലി നേടിയത്. 397 റണ്ണുള്ള ഇംഗ്ളണ്ടിന്റെ അലക്സ് ഹേല്‍സാണ് കൊഹ്‌‌ലിക്ക് മുന്നിലുള്ളത്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :