പുറത്തായ സ്‌മിത്തിന് കോഹ്‌ലിയുടെ വക ‘യാത്രയയപ്പ്‌’ ചടങ്ങ്

 വിരാട് കോഹ്‌ലി , സ്‌റ്റീവന്‍ സ്‌മിത്ത് , രവീന്ദ്ര ജഡേജ , ഇന്ത്യ- ഓസ്ട്രേലിയ ക്രിക്കറ്റ്
അഡ്‌ലെയ്‌ഡ്| jibin| Last Modified വ്യാഴം, 28 ജനുവരി 2016 (12:22 IST)
ചൂടന്‍ സ്വഭാവക്കാരനായ ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 ക്രിക്കറ്റ്‌ മത്സരത്തില്‍ പുറത്തായ ഓസീസിന്റെ ടെസ്‌റ്റ്- ഏകദിന നായകന്‍ സ്‌റ്റീവന്‍ സ്‌മിത്തിനു കോഹ്‌ലി നല്‍കിയ 'യാത്രയയപ്പ്‌' പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ചൂടന്‍ വാര്‍ത്തയായിരിക്കുന്നത്.

ഓസീസ് ബോളര്‍മാരെ തരിപ്പണമാക്കി ബാറ്റ് ചെയ്യുകയായിരുന്ന കോഹ്‌ലിയെ സ്‌മിത്ത് നിരന്തരം പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും കമന്റുകള്‍ പറയുകയുമായിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഓസീസ്‌ താരത്തിന്‌ കോഹ്ലി തക്ക മറുപടി നല്‍കിയത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്‌മിത്തിനെ ക്യാച്ചെടുത്തു പുറത്താക്കിയ ശേഷമായിരുന്നു കോഹ്ലിയുടെ 'യാത്രയയപ്പ്‌' പ്രകടനം.

മത്സരത്തില്‍ കോഹ്ലിയുടെ ബാറ്റിങ്ങിന്റെയും പേസര്‍ ജസ്‌പ്രീത്‌ ബുംറയുടെയും സ്‌പിന്നര്‍മാരുടെയും മികവില്‍ ഇന്ത്യ 37 റണ്‍സിനു ജയിച്ചു. ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ 1-0ന്‌ മുന്നിലെത്താനും ഇന്ത്യക്കായി. മൂന്ന്‌ മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്‌ച മെല്‍ബണില്‍ നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :