ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോഹ്‌‌ലി: സ്റ്റീവ് വോ

  വിരാട് കൊ‌ഹ്‌ലി  , ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ
സിഡ്നി| jibin| Last Modified ശനി, 7 മാര്‍ച്ച് 2015 (15:58 IST)
സമകാലിക ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന വിരാട് കൊ‌ഹ്‌ലിയാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ.

ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ എത്തിയതിന് ശേഷമുള്ള കൊഹ്‌ലിയുടെ പ്രകടനം മികച്ചതാണ്. പെരുമാറ്റത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിന് എല്ലാവരുടേയും ബഹുമാനം ആര്‍ജ്ജിക്കാന്‍ കഴിയുമെന്നും സ്റ്റീവ് വോ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരവരുടേതായ അഭിപ്രായങ്ങളുണ്ടാവും. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതല്ലാതെ എടുത്തു ചാടുന്ന രീതി കോഹ്‌ലി ഒഴിവാക്കണമെന്നും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞു.

ഭാവിയില്‍ കൊഹ്‌ലി പക്വതയോടെ പെരുമാറുമെന്നാണ് പ്രതീക്ഷ. ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന് ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ഇലവനില്‍ സ്ഥാനം കിട്ടാനിടയില്ലെന്നും വോ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :