ജീവിതം അവസാനിക്കുന്നില്ല, അത്‌ തുടങ്ങുന്നതേയുള്ളൂ; തോല്‍‌വിക്ക് മുമ്പില്‍ പതറാതെ കോഹ്‌ലി

നിരാശ ബാധിച്ച ആരാധകരെ പ്രചോദിപ്പിക്കാന്‍ കോഹ്‌ലി

 വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് , വിരാട് കോഹ്‌ലി , ടീം ഇന്ത്യ , മഹേന്ദ്ര സിംഗ് ധോണി
മുംബൈ| jibin| Last Modified വെള്ളി, 1 ഏപ്രില്‍ 2016 (19:27 IST)
ട്വന്റി-20 ലോകകപ്പ് സെമിയില്‍ വെസ്‌റ്റ് ഇന്‍ഡീസിനോട് തോല്‍‌വി ഏറ്റുവാങ്ങി പുറത്തായെങ്കിലും സൂപ്പര്‍ താരം വിരാട് കോഹ്‌ലി തളരുന്നില്ല. സെമിയില്‍ പുറത്തായതിന്റെ നിരാശ ബാധിച്ച ആരാധകരെ പ്രചോദിപ്പിക്കാന്‍ പരാജയത്തിന്‌ തൊട്ടു പിന്നാലെയാണ് അദ്ദേഹം ട്വിറ്ററില്‍ എത്തിയത്.

‘പ്രതീക്ഷകള്‍ ഒരിക്കലും നഷ്‌ടമാകുന്നില്ല, ജീവിതം അവസാനിക്കുന്നുമില്ല, അത്‌ തുടങ്ങുന്നതേയുള്ളൂ’- എന്ന് വ്യക്തമാക്കിയ കോഹ്‌ലി കശ്‌മീരിലെ ഭിന്നശേഷി ക്രിക്കറ്റ്‌ ടീമിന്റെ നായകനും ഇരു കൈകളും ഇല്ലാത്ത അമീര്‍ ഹുസൈന്‍ ലോണിന്റെ വീഡിയോയും ഷെയര്‍ ചെയ്‌തിരുന്നു.

തോല്‍വി വിരാടിനെ എങ്ങിനെ ബാധിച്ചു എന്നറിയാനാണ്‌ ആരാധകര്‍ക്ക്‌ കൂടുതല്‍ ആകാംഷയെന്ന്‌ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും പറഞ്ഞിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കോഹ്‌ലിയായിരുന്നു. സെമിയില്‍ വിന്‍ഡീസിനെതിരെ 47 പന്തുകളില്‍ 83 റണ്‍സുമായി മുന്നിട്ട് നിന്നത് അദ്ദേഹമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :