എല്ലാം കോഹ്‌ലിക്ക്, ഒപ്പമെത്താന്‍ പോലും ആരുമില്ല; ഐസിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 virat kohli , ICC , team india , cricket , വിരാട് കോഹ്‌ലി , ഐസിസി , ഗാരി സോബേഴ്‌സ് , ഇന്ത്യ
ദുബായ്| Last Updated: ചൊവ്വ, 22 ജനുവരി 2019 (13:02 IST)
ഐസിസി പുരസ്‌കാരങ്ങളില്‍ നിറഞ്ഞാടി വിരാട് കോഹ്‌ലി. ഇന്ത്യന്‍ ക്യാപ്‌റ്റനെ പോയ വര്‍ഷത്തെ
ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. ഐസിസിയുടെ ഏകദിന - ടെസ്‌റ്റ് ടീമുകളുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടതും കോഹ്‌ലിയാണ്.

ഇതോടെ 2018ലെ മികച്ച താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം കോഹ്‌ലിക്ക് സ്വന്തമായി. ഒരു വര്‍ഷം മൂന്ന് പുരസ്‌കാരങ്ങളും നേടുന്ന ആദ്യ താരമാണ് വിരാട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അദ്ദേഹം ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്.

അതേസമയം, ടെസ്‌റ്റിലെ മികച്ച താരമായി കോഹ്‌ലി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്താണ് മികച്ച ഭാവിതാരം. കോഹ്‌ലിയെ കൂടാതെ ടെസ്‌റ്റ് - ഏകദിന ടീമില്‍ ഇടം പിടിച്ചിരിക്കുന്ന ഏകതാരം പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :