മെസിയും ക്രിസ്റ്റ്യാനോയും ഒന്നുമല്ല‍; കോഹ്‌ലി ഏറ്റവും വിലയേറിയ ക്രിക്കറ്റ് താരം

വിരാട് കോഹ്‌ലി , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , ലയണല്‍ മെസി , ക്രിക്കറ്റ്
ലണ്ടന്‍| jibin| Last Modified വെള്ളി, 22 മെയ് 2015 (11:19 IST)
ലോകത്ത് ഏറ്റവും മൂല്യമുള്ള ആറു കായിക താരങ്ങളില്‍ ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയേയും പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും പിന്തള്ളിയാണു പട്ടികയില്‍ ആറാമതായി കോഹ്‌ലി ഇടംപിടിച്ചത്. ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ബിസിനസ് മാഗസിനായ സ്‌പോര്‍സ്‌പ്രോയാണ് ഇത്തരം ഒരു തിരഞ്ഞെടുപ്പ് നടത്തിയത്.

2014 ല്‍ വാഗ്‌ദാനമായി ലോക വനിതാ ടെന്നീസ്‌ അസോസിയേഷന്‍ തെരഞ്ഞെടുത്ത കാനഡയുടെ ഗ്‌ളാമര്‍താരം യൂജിന്‍ ബൗച്ചാര്‍ഡ്‌ ഒന്നാമതുള്ള പട്ടികയില്‍ നെയ്‌മറും ഗോള്‍ഫ്‌താരം ജോര്‍ദാന്‍ സ്‌പീത്തുമാണ്‌ രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍. നീന്തല്‍താരം മിസ്സി ഫ്രാങ്ക്‌ളിന്‍ നാലാമതും ബ്രിട്ടീഷ് ഫോര്‍മുല വണ്‍ താരം ലൂയിസ്‌ ഹാമില്‍ട്ടണുമാണ്‌ കോഹ്ലിക്ക്‌ തൊട്ടുമുന്നിലുള്ളവര്‍. 2011ല്‍ ഒന്നാം സ്‌ഥാനത്ത്‌ നിന്ന ലോകത്തിന്റെ അതിവേഗക്കാരന്‍ ഉസൈന്‍ബോള്‍ട്ട്‌ പത്താം സ്‌ഥാനത്താണ്. ഇതാദ്യമായിട്ടാണ്‌ കോഹ്ലി പട്ടികയില്‍ എത്തുന്നത്‌.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ16മത്തെ സ്ഥാനത്തും ലയണല്‍ മെസി 22മത്തെ സ്ഥാനത്തുമാണ്. ക്രിക്കറ്റില്‍ നിന്നു കോഹ്‌ലിയെക്കൂടാതെ ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് മാത്രമാണു പട്ടികയില്‍ ഇടംനേടിയത്. സ്മിത്ത് 45 മത്തെ സ്ഥാനത്താണ്. ബാസ്‌ക്കറ്റ്‌ബോള്‍താരം സ്‌റ്റീഫന്‍ കാരി, ടെന്നീസ്‌താരം കെയ്‌ നിഷികോരി, അത്‌ലറ്റ്‌ കാതറീന ജോണ്‍സണ്‍ തോംസണ്‍ എന്നിവരാണ്‌ ഏഴുമുതല്‍ ഒമ്പതു വരെ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :