കോഹ്‌ലിയുടെ കളിയില്‍ ഒടുവില്‍ ലാറയും വീണു; സച്ചിനെയും വെറുതെ വിട്ടില്ല!

ഇതിഹാസങ്ങളും പുകഴ്‌ത്തുന്നു ഈ താരത്തെ; സച്ചിനെയും വെറുതെ വിട്ടില്ല!

Virat Kohli is one of the world's best batsmen, his captaincy is very effective,' says Brian Lara
ഹൈദരാബാദ്| jibin| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2017 (18:13 IST)
വിരാട് കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍‌സി ഇന്ത്യന്‍ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. കോഹ്‌ലിയുടെ ബാറ്റിംഗ് ശൈലിയും ടീമിനെ നയിക്കുന്ന രീതിയും ഗുണകരമാണ്. അദ്ദേഹത്തിന്റെ ശൈലി വളരെ ഫലപ്രദവും കാര്യക്ഷമമവുമാണെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങളുടെ മികവ് അളന്ന് മാര്‍ക്ക് നല്‍കാനോ ഒരു കളിക്കാരനെ മറ്റൊരാളുമായി താരതമ്യം ചെയ്യാനോ ഉള്ള കഴിവ് തനിക്കില്ല. എന്നാല്‍ കോഹ്‌ലിയുടെ ബാറ്റിംഗും ടീമിനോടുള്ള സമീപനവും ഏറെ നേട്ടങ്ങള്‍ സമ്മാനിക്കും. അദ്ദേഹത്തെ പോലെയുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വളര്‍ന്നു വരുന്നതിന് കാരണം ഇതിഹാസതാരം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ ആണെന്നും ലാറ പറയുന്നു.

മികച്ച പ്രകടനം നടത്തുമ്പോള്‍ യുവതാരങ്ങള്‍ സച്ചിനെ ഓര്‍ക്കണം, അദ്ദേഹം നല്‍കിയ പ്രേരണ അത്രയ്‌ക്കും വലുതാണ്. സച്ചിന്‍ കൈമാറിയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന യുവതാരങ്ങള്‍ ഇപ്പോള്‍ ലോകം കീഴടക്കാന്‍ തയാറായിരിക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ലാറ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :