വിന്‍ഡീസിനെതിരായ സെഞ്ചുറി; സച്ചിന് പറ്റിയ എതിരാളി കോഹ്‌ലിതന്നെ - അംലയാണ് പ്രശ്‌നം

കിം​ഗ്സ്റ്റ​ണ്‍, വെള്ളി, 7 ജൂലൈ 2017 (14:02 IST)

Widgets Magazine
 Virat Kohli , team india , Sachin , kohli , india west indies odi , Sachin Tendulkar , Kohli , cricket , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , സച്ചിന്‍ , വിരാട് കോഹ്‌ലി , ഇന്ത്യ വിന്‍ഡീസ് ഏകദിനം , ധോണി , ക്രിക്കറ്റ്

റണ്‍‌വേട്ടയില്‍ കുതിപ്പ് നടത്തുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു നേട്ടം കൂടി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ പേരിലുള്ള റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്.

ഏ​ക​ദി​നത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യെ​ന്ന സ​ച്ചി​ന്‍റെ റെക്കോര്‍ഡാണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്. ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്ത 116 ഇന്നിംഗ്‌സില്‍ നിന്ന് 17 തവണയാണ് സച്ചിന്റെ സെഞ്ചുറി മികവില്‍ ജയിച്ചത്‌. 102 ഇന്നിംഗ്‌സുകളില്‍ നിന്ന് 18മത് തവണയാണ് കോഹ്‌ലി ടീമിനെ വിജയിപ്പിച്ചത്.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഏകദിനത്തില്‍ ഏറ്റവും അധികം സെഞ്ചുറി നേടിയ മൂന്നാമത്തെ താരവുമായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍. 28മത് സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌​ലി നേ​ടി​യ​ത്. ഈ കണക്കില്‍ സച്ചിന്‍ (49) ഒന്നാമതും റിക്കി പോണ്ടിംഗ് (30) രണ്ടാമതും ജയസൂര്യ (28) മൂന്നാമതുമാണ്.

25 സെഞ്ചുറിയുമായി മുന്നേറുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഹഷിം അംലയാണ് കോഹ്‌ലിക്ക് ഭീഷണിയാകുന്നത്.

വിന്‍ഡീസിനെതിരായ അവസാന മത്സരത്തില്‍ 79 പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. 111 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ കോഹ്‌ലിയും അര്‍ധസെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

കോഹ്‌ലിക്കരുത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം; പരമ്പര

വിമര്‍ശകരുടെ വായടിപ്പിച്ച് നായകന്‍ വിരാട് കോഹ്ലി നേടിയ സെഞ്ചുറിയുടെ കരുത്തില്‍ വെസ്റ്റ് ...

news

‘ഇനി അതു മാത്രമാണ് എന്റെ ലക്ഷ്യം’; പാണ്ഡ്യയുടെ ഈ വാക്കുകള്‍ മുന്‍ നായകനുള്ള മുന്നറിയിപ്പോ ?

വിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ വിജയത്തിനു തൊട്ടരികെ പുറത്തായത് ദൗർഭാഗ്യകരമായിപ്പോയെന്ന് ...

news

‘പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞല്ല... പുളിച്ച വീഞ്ഞാണ് ധോണി’; മുന്‍ നായകന്‍ ടീം ഇന്ത്യയില്‍ നിന്ന് പുറത്തേക്കോ ?

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയും മാന്‍ ഓഫ് ...

news

ടീം ഇന്ത്യയില്‍ ഇനി ആ വെടിക്കെട്ട് കാണില്ല !; യുവരാജ് സിങ്ങിന്റെ കരിയറിന് വിരാമം ?

വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ നിന്ന് യുവരാജ് സിംഗ് പുറത്തായതിന് പിന്നില്‍ ...

Widgets Magazine