ആ റെക്കോര്‍ഡും കൊഹ്‌ലിക്ക് സ്വന്തം; പഴങ്കഥയായത് ഗവാസ്‌കറുടെ റെക്കോര്‍ഡ്

ചൊവ്വ, 14 ഫെബ്രുവരി 2017 (11:59 IST)

Widgets Magazine
Virat Kohli, Sunil Gavaskar, വിരാട് കൊഹ്‌ലി, സുനില്‍ ഗാവസ്‌കര്‍

മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കറിന്റെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. തോല്‍വിയറിയാതെ 19 ജയം ഇന്ത്യ പൂര്‍ത്തിയാക്കിയതോടെയാണ് 1976-80 കാലഘട്ടത്തില്‍ ഗാവസ്‌കര്‍ നയിച്ച ഇന്ത്യന്‍ ടീമിന്റെ പേരിലായിരുന്ന 18 ജയങ്ങളെന്ന് റെക്കോര്‍ഡ് കൊഹ്ലിയും കൂട്ടരും മറികടന്നത്. 
 
ഇംഗ്ലണ്ടിനെതിരെ ചെന്നൈ ടെസ്റ്റില്‍ 18ാം ജയം നേടി ഈ റെക്കോഡിനൊപ്പമെത്തിയ കൊഹ്‌ലിയും കൂട്ടരും ഇന്നലെ ബംഗ്ലാദേശിനെതിരായ ടെസ്റ്റുകൂടി ജയിച്ചതോടെയാണ് ഇത് സ്വന്തം പേരിലാക്കി മാറ്റിയത്. ധോണിയില്‍ നിന്നു നായകസ്ഥാനം ഏറ്റെടുത്ത ശേഷം 2015ല്‍ ശ്രീലങ്കന്‍ പര്യടനത്തോടെയായിരുന്നു കൊഹ്‌ലിയുടെ ടീം ഈ കുതിപ്പ് ആരംഭിച്ചത്. 
 
ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ സംഘം തോല്‍വി നേരിട്ടിരുന്നു. അതിനുശേഷം രണ്ടു ടെസ്റ്റ് ജയിച്ച് പരമ്പര നേടിയ ഇന്ത്യ പിന്നീട് ഇതുവരേയും തോല്‍വി അറിഞ്ഞിട്ടേയില്ല. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, അവസാനമായി ബംഗ്ലാദേശ് എന്നീ ടീമുകളാണ് ടീം ഇന്ത്യയുടെ ഈ കുതിപ്പില്‍ പരിജിതരായത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്ത യൂസഫ് പത്താനു മറ്റൊരു റെക്കോര്‍ഡ്

വിദേശ ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം യൂസഫ് പത്താനു സ്വന്തം. ...

news

കടുവ കൂട്ടത്തില്‍ നിന്ന് ഇരയെ കണ്ടെത്തി അശ്വിന്‍; ഇന്ത്യന്‍ സ്‌പിന്നര്‍ ഓസീസ് ബോളറെ ചരിത്രത്തിലാക്കി

ടെസ്‌റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 250 വിക്കറ്റുകൾ നേടുന്ന ബൗളർ എന്ന ഖ്യാതി ...

news

കോഹ്‌ലിക്ക് രക്ഷയില്ല, ദക്ഷിണാഫ്രിക്കയാണ് പുലി - പട്ടിക പുറത്ത്

ശ്രീലങ്കയെ വൈറ്റ്‌വാഷ് ചെയ്‌ത ദക്ഷിണാഫ്രിക്ക ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമത്. ഒരു ...

news

ഇന്ത്യക്ക് പ്രതീക്ഷയുണ്ട്; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ബംഗ്ലാദേശ് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ...

Widgets Magazine