റിട്ടയർ ചെയ്‌താൽ ബാറ്റ് വീണ്ടും എടുക്കില്ല: വിരാട് കോഹ്‌ലി

റിട്ടയർ ചെയ്‌താൽ ബറ്റ് വീണ്ടും എടുക്കില്ല: വിരാട് കോഹ്‌ലി

Last Updated: ശനി, 12 ജനുവരി 2019 (13:12 IST)
വിരമിക്കുമ്പോൾ സമ്പൂർണ്ണമായി ഗെയിം മതിയാക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി. വിരമിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ടി20 ലീഗുകളില്‍ കളിക്കാന്‍ എത്തുന്നതാണ് കായിക ലോകത്തെ പ്രധാന ട്രെന്‍ഡ്. അതിനോട് യോജിപ്പില്ലെന്നാണ് താരം പറയുന്നത്.

ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ വിരമിക്കലിന് ശേഷമോ, താരങ്ങള്‍ക്ക് മേല്‍ ഇത്തരം ലീഗുകളില്‍ കളിക്കാനുള്ള ബിസിസിഐ വിലക്ക് മാറ്റിയ ശേഷമോ കളിക്കാന്‍ എത്തുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിരാട്. ഓസ്‌ട്രേലിയയക്കെതിരെ ആദ്യ ഏകദിനത്തിന് മുന്‍പ് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു 30കാരനായ ക്യാപ്റ്റന്‍.

റിട്ടയര്‍ ചെയ്താല്‍ എന്ത് സംഭവിക്കുമെന്നതിന് ഇപ്പോള്‍ ഉത്തരമില്ല, എന്നിരുന്നാലും ബാറ്റ് വീണ്ടും എടുക്കുമെന്ന് തോന്നുന്നില്ല. വിരമിക്കുമ്പോൾ സമ്പൂര്‍ണ്ണമായി ഗെയിം മതിയാക്കാനാണ് താത്‌പ്പര്യം- വിരാട് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :